'ഫോൺ വേണമെങ്കിൽ കാല് പിടിക്കണം, ചുംബിക്കണം'; സ്വമേധയാ കേസെടുത്ത് എസ്‍സിഎസ്ടി കമ്മിഷൻ 

പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാനും അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

തിരുവനന്തപുരം: യുവാവില്‍ നിന്ന് ഫോൺ പിടിച്ചുവാങ്ങിയശേഷം തിരികെ നല്‍കാന്‍ കാലു പിടിക്കാനും കാലില്‍ ചുംബിക്കാനും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മിഷന്‍. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാനും അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും സിറ്റി പൊലീസ് കമ്മിഷണർക്ക് കമ്മിഷൻ ചെയർമാൻ ബി എസ് മാവോജി ഐഎഎസ് നിർദേശം നൽകി. നേരത്തെ, യുവാവിനെ ഭീഷണിപ്പെടുത്തിയ എയര്‍പോര്‍ട്ട് ഡാനി (ഡാനിയല്‍)ക്കെതിരെ ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍ എന്നീ കുറ്റങ്ങൾ ചുമത്തി തുമ്പ പൊലീസ് കേസെടുത്തിരുന്നു.

അനന്തപുരി ആശുപത്രിക്കു സമീപംവച്ച് യുവാവിനെ ഡാനിയും സംഘവും മർദിച്ചിരുന്നു. യുവാവിന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചുവാങ്ങി. തുമ്പ കരിമണലിൽ എത്തിയാൽ ഫോൺ തിരിച്ചുതരാമെന്നാണ് ഡാനി പറഞ്ഞത്. ഇതനുസരിച്ച് യുവാവ് എത്തിയപ്പോഴായിരുന്നു വീണ്ടും ആക്രമണം നടത്തിയത്. യുവാവ് കാലിൽ പിടിച്ചപ്പോൾ വീണ്ടും കാലിൽ പിടിക്കാൻ ഡാനി ആക്രോശിച്ചു. മൂന്നു തവണ ഇങ്ങനെ ചെയ്തു. പിന്നീട് കാലിൽ ചുംബിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com