വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ ഷംസീറിന്റെ മൂത്താപ്പ; റിയാസ് ഗോവിന്ദനെയും തിരുത്തുന്നു; കെ സുരേന്ദ്രന്‍

പത്താം തീയതി നിയമസഭയ്ക്ക് മുന്നില്‍ ബിജെപി നാമജപ ഘോഷയാത്ര നടത്തും.
കെ സുരേന്ദ്രന്‍ , ഫയൽ ചിത്രം
കെ സുരേന്ദ്രന്‍ , ഫയൽ ചിത്രം


കൊച്ചി: വര്‍ഗീയത പ്രചരിപ്പിക്കുന്ന കാര്യത്തില്‍ എഎന്‍ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി മുഹമ്മദ് റിയാസ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അടുത്തകാലത്തായി വലിയ തോതിലുള്ള സാമുദായിക ധ്രുവീകരണമാണ് സിപിഎം നടത്തുന്നത്. എംവി ഗോവിന്ദന്റെ പരാമര്‍ശം തിരുത്താനുള്ള ശക്തി റിയാസിനുണ്ടെങ്കില്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. റിയാസിന്റെ നേതൃത്വത്തില്‍ സിപിഎം നടത്തുന്ന മുസ്ലീം വോട്ടിന് വേണ്ടിയുള്ള പ്രാകൃതസമീപനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഗോവിന്ദന്‍ ഇന്നലെ പറഞ്ഞത്. ഇന്ന് റിയാസ് പറയുന്നു ഷംസീര്‍ പറഞ്ഞതാണ് ശരിയെന്ന്. അതിനര്‍ഥം ഗോവിന്ദന് ആ പാര്‍ട്ടിയില്‍ ഒരു വിലയും ഇല്ല. പാര്‍ട്ടിയും ഭരണവും നിയന്ത്രിക്കുന്നത് റിയാസാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കുകയാണ് സിപിഎം ലക്ഷ്യം. ഭരണപരാജയം മറച്ചുപിടിക്കാനും നഷ്ടപ്പെട്ട ജനപിന്തുണ വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ വര്‍ഗീയ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അതിന്റെ ഭാഗമാണ് സ്പീക്കറുടെ ഗണപതി നിന്ദ. ഇന്നലെ എംവി ഗോവിന്ദന്‍ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവുനയം മാത്രമായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഷംസീര്‍ മാപ്പുപറയുന്നതുവരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് ബിജെപി തീരുമാനം. മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വര്‍ഗീയ ഭ്രാന്തിനെതിരെ കേരളത്തിലുടനീളം സമാധാനപരമായ പ്രതിഷേധം ശക്തിപ്പെടുത്തും. എട്ടാം തീയതി നിമയസഭയ്ക്ക് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം നടത്തും. പത്താം തീയതി നിയമസഭയ്ക്ക് മുന്നില്‍ ബിജെപി നാമജപ ഘോഷയാത്ര നടത്തും. ഏഴാം തീയതി നിയമസഭ ആരംഭിക്കുമ്പോള്‍ എഎന്‍ ഷംസീറിന്റെ അധ്യക്ഷതയില്‍ നിയമസഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാന്‍ തയ്യാറാകുമോ എന്നതാണ് കോണ്‍ഗ്രസിനോട് ചോദിക്കാനുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com