25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണം: ഹൈക്കോടതി 

25 സെ​ന്‍റി​ല്‍ കൂ​ടു​തലാണ് ഭൂ​മിയെങ്കിൽ ഫീസായി നൽകേണ്ടത് അ​ധി​ക​മു​ള്ള സ്ഥ​ല​ത്തി​ന്‍റെ ന്യാ​യ​വി​ല​യു​ടെ 10 ശ​ത​മാ​നം മാ​ത്രം 
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണമെന്ന് ഹൈക്കോടതി. ത​രം മാ​റ്റേ​ണ്ട ഭൂ​മി 25 സെ​ന്‍റി​ല്‍ കൂ​ടു​ത​ലെ​ങ്കി​ല്‍ അ​ധി​ക​മു​ള്ള സ്ഥ​ല​ത്തി​ന്‍റെ ന്യാ​യ​വി​ല​യു​ടെ 10 ശ​ത​മാ​നം മാ​ത്രം ഫീ​സാ​യി അ​ട​ച്ചാ​ല്‍ മ​തി​യെ​ന്നു ഹെെക്കോടതി ഉത്തരവിട്ടു. ഇ​തു സം​ബ​ന്ധി​ച്ച സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ വി​ധി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ച് ശ​രി​വ​ച്ചു.

ചീ​ഫ് ജ​സ്റ്റീ​സ് ആ​ശി​ഷ് ജെ ​ദേ​ശാ​യി, ജ​സ്റ്റീ​സ് വി ജി അ​രു​ണ്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെതാണ് സു​പ്ര​ധാ​ന ഉ​ത്ത​ര​വ്. തൊ​ടു​പു​ഴ സ്വ​ദേ​ശി​നി മൗ​ഷ്മി ആ​ന്‍ ജേ​ക്ക​ബ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് അ​ധി​ക ഭൂ​മി​ക്കു മാ​ത്രം ഫീ​സ് വാ​ങ്ങി​യാ​ല്‍ മ​തി​യെ​ന്നു സിം​ഗി​ള്‍ ബെ​ഞ്ച് നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്‌തിട്ടില്ലാത്ത ഭൂമി വാങ്ങിയതു 2017നു ശേഷമാണെങ്കിലും 25 സെന്റിന് താഴെയാണെങ്കിൽ തരം മാറ്റാൻ ഫീസ് ഇളവു നൽകണമെന്നു ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണു സർക്കാർ അപ്പീൽ നൽകിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com