കൈക്കൂലിക്കേസില്‍ ഫീല്‍ഡ് അസിസ്റ്റന്റ് അറസ്റ്റിലായ സംഭവം: പാലക്കയം വില്ലേജ് ഓഫീസില്‍ കൂട്ടസ്ഥലംമാറ്റം

റവന്യൂ വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
അറസ്റ്റിലായ സുരേഷ് കുമാർ, കണ്ടെടുത്ത പണം/ എക്സ്പ്രസ്
അറസ്റ്റിലായ സുരേഷ് കുമാർ, കണ്ടെടുത്ത പണം/ എക്സ്പ്രസ്

പാലക്കാട്: ഫീല്‍ഡ് അസിസ്റ്റന്റിന്റെ മുറിയില്‍ നിന്നും ഒരു കോടിയിലേറെ രൂപ കൈക്കൂലിപ്പണം പിടിച്ച കേസിലൂടെ വാര്‍ത്തയിലിടം പിടിച്ച പാലക്കയം വില്ലേജ് ഓഫീസില്‍ കൂട്ടസ്ഥലംമാറ്റം. വില്ലേജ് ഓഫീസറെ കണ്ണൂരിലേക്കും വില്ലേജ് അസിസ്റ്റന്റിനെ അട്ടപ്പാടി താലൂക്കിലേക്കും ഫീല്‍ഡ് അസിസ്റ്റന്റിനെ പാലക്കാട് താലൂക്കിലേക്കുമാണ് മാറ്റിയത്.

കൈക്കൂലി കേസില്‍ ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് വില്ലേജ് ഓഫീസിലെ മറ്റു ജീവനക്കാരെയും സ്ഥലംമാറ്റിയത്. കൈക്കൂലി കേസില്‍ റവന്യൂ വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

സുരേഷ് കുമാര്‍ കൈക്കൂലി വാങ്ങിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നു. അല്ലെങ്കില്‍ മിണ്ടാതിരുന്ന് ഉദ്യോഗസ്ഥര്‍ അതിനെ അനുകൂലിക്കുകയെങ്കിലും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടിലെന്നാണ് സൂചന. കൈക്കൂലിക്കേസില്‍ കഴിഞ്ഞ മേയ് 28-നാണ് സുരേഷ് കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com