പ്രതി ഒറ്റയ്ക്കല്ല, പിന്നിലാളുണ്ട്; പാമ്പിനെ വീട്ടിലേക്ക് എറിഞ്ഞതില്‍ ഗൂഢാലോചനയുണ്ടെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍

കിച്ചുവിന്റെ സംഘത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും രാജേന്ദ്രന്‍ ആവശ്യപ്പെട്ടു
അറസ്റ്റിലായ കിച്ചു/ ടിവി ദൃശ്യം
അറസ്റ്റിലായ കിച്ചു/ ടിവി ദൃശ്യം

തിരുവനന്തപുരം: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍, പ്രതി ഒറ്റയ്ക്കല്ല കുറ്റകൃത്യം ചെയ്തതെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ രാജേന്ദ്രന്‍. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ജനലിലൂടെ തന്റെ ദേഹത്തേക്കാണ് പ്രതി കിച്ചു പാമ്പിനെ ഇട്ടത്. 

ആ പ്രദേശത്ത് ചെറുപ്പക്കാരുടെ ഒരു മാഫിയാ സംഘമുണ്ട്. കഞ്ചാവ് വില്‍ക്കുന്ന ഒരു സംഘം ആളുകള്‍ കുറ്റകൃത്യത്തിന് പിന്നിലുണ്ടെന്ന് സംശയമുണ്ട്. ഇവരാണ് മകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തത്. 

അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കിച്ചുവിനെ വിളിച്ച് താക്കീത് ചെയ്തിരുന്നു. ഗുണ്ടകളെ ഭയന്ന് ഇപ്പോള്‍ പുറത്തിറങ്ങാനാകുന്നില്ല. കിച്ചുവിന്റെ സംഘത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. 

പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് കോടന്നൂര്‍ സ്വദേശി എസ്കെ സദനത്തിൽ കിച്ചു (30)വിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ വീടിനുള്ളിലേക്കാണ് പാമ്പിനെ കടത്തിവിട്ടത്. പെൺകുട്ടിയെ യുവാവ് പിന്നാലെ നടന്നു ശല്യം ചെയ്തിരുന്നു. ഇതു വീട്ടുകാർ വിലക്കി. ഇതിന്റെ വൈരാ​ഗ്യമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com