
മാഹി: പെൺ സുഹൃത്തിനെ ഹോട്ടൽ മുറിയിലേക്കു വിളിച്ചുവരുത്തി സ്വർണ മാല മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വടകര സ്വദേശിയായ പെൺ സുഹൃത്താണ് തട്ടിപ്പിനിരയായത്. വയനാട് മീനങ്ങാടി സ്വദേശി മിർഷാദ് (44) ആണ് പിടിയിലായത്. മാഹി പൊലീസാണ് ഇയാളെ പിടികൂടിയത്.
മധ്യവയസ്കയായ പെൺ സുഹൃത്തിനെ മാഹിയിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയാണ് മോഷണം. മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം മാല മോഷ്ടിക്കുകയായിരുന്നു. കഴുത്തിൽ കിടന്ന മൂന്ന് പവനോളം തൂക്കം വരുന്ന മാലയുമായി ഇയാൾ മുങ്ങി. ഈ മാല പയ്യന്നൂരിലെ ഒരു ജ്വല്ലറിയിൽ 1,19,000 രൂപയ്ക്ക് വിറ്റതായി പൊലീസ് കണ്ടെത്തി.
സിഐ ബിഎം മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക