റേഷന്‍ വിഹിതം കൈപ്പറ്റാത്ത മുന്‍ഗണനാ കാര്‍ഡുകാരെ കണ്ടെത്തും: മന്ത്രി ജിആര്‍ അനില്‍

റേഷന്‍ കൈപ്പറ്റാതെ അനര്‍ഹമായാണോ മുന്‍ഗണനാ കാര്‍ഡുകാര്‍ കൈവശം വച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ/ചിത്രം: ഫെയ്‌സ്ബുക്ക്
ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ/ചിത്രം: ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എഎവൈ റേഷന്‍കാര്‍ഡ് ഉടമകളില്‍ 11,590 പേര്‍ കഴിഞ്ഞ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല. ഇതില്‍ ഒരംഗം മാത്രമുള്ള 7790 എഎവൈ കാര്‍ഡുകള്‍ ഉണ്ടെന്നും അവര്‍ ആരും തന്നെ കഴിഞ്ഞ നാലു മാസക്കാലമായി റേഷന്‍ വിഹിതം കൈപ്പറ്റുന്നില്ലായെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. 

ഇത്തരത്തില്‍ റേഷന്‍ കൈപ്പറ്റാത്ത മുന്‍ഗണനാ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ ബന്ധപ്പെട്ട താലൂക്ക് റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ നേരിട്ടെത്തി പരിശോധിച്ച് നിജസ്ഥിതി മനസ്സിലാക്കി റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ മന്ത്രി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. റേഷന്‍ കൈപ്പറ്റാതെ അനര്‍ഹമായാണോ മുന്‍ഗണനാ കാര്‍ഡുകാര്‍ കൈവശം വച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com