സയാന്‍ അഹമ്മദ്
സയാന്‍ അഹമ്മദ്

ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ഥി പതിനൊന്നാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍

മലയാളി വിദ്യാര്‍ഥി ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ച നിലയില്‍

മനാമ: മലയാളി വിദ്യാര്‍ഥി ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ച നിലയില്‍. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദ് (14) ആണ് മരിച്ചത്. ബഹ്‌റൈന്‍ ജുഫൈറിലെ അപ്പാര്‍ട്ട്‌മെന്റിലെ 11-ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണ നിലയിലാണ് കണ്ടെത്തിയത്. 

ഇന്നലെ വൈകീട്ടാണ് സംഭവം. ബഹ്‌റൈന്‍ ന്യൂ മില്ലേനിയം സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്.അടുത്തിടെയാണ് ഈ കുടുംബം ഒമാനില്‍നിന്നും ബഹ്‌റൈനിലേക്ക് താമസം മാറ്റിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com