പുതുപ്പള്ളി അങ്കത്തിന് വനിത?: ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

സംസ്ഥാന കോര്‍ കമ്മിറ്റി തയ്യാറാക്കിയ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞദിവസം തൃശ്ശൂരില്‍ ചേര്‍ന്ന ബിജെപി ഭാരവാഹി യോഗം സ്ഥാനാര്‍ത്ഥി തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടിരുന്നു. സംസ്ഥാന കോര്‍ കമ്മിറ്റി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. 

ജില്ലയിലെ പ്രമുഖ നേതാക്കള്‍ മത്സരിക്കാന്‍ വിസമ്മതം അറിയിച്ച പശ്ചാത്തലത്തിലാണ് അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന് വിട്ടത്. സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് വനിതകളും ഇടംപിടിച്ചതായാണ് റിപ്പോര്‍ട്ട്. 

ബിജെപി അയര്‍കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, സംസ്ഥാന വക്താവും കോട്ടയം ജില്ലാ സഹ പ്രഭാരിയുമായ ടിപി സിന്ധുമോള്‍ എന്നിവരെയാണ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്‍ ഹരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com