'രാജിവയ്ക്കില്ല'; ബിജെപി പിന്തുണയോടെ പ്രസിഡന്റായ  തോമസ് മാളിയേക്കലിനെ പുറത്താക്കി 

നേതൃത്വം അറിയാതെയാണ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്
തോമസ് മാളിയേക്കല്‍
തോമസ് മാളിയേക്കല്‍

കോട്ടയം: കിടങ്ങൂര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെ മൂന്ന് പേരെ പുറത്താക്കി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കലിനെയും മറ്റ് രണ്ട് പഞ്ചായത്ത് അംഗങ്ങളെയുമാണ് പുറത്താക്കിയത്. നേതൃത്വം അറിയാതെയാണ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തോമസ് മാളിയേക്കല്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് മൂന്നുപേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് ജോസഫ് പറഞ്ഞു.

'പാര്‍ട്ടി ഞങ്ങള്‍ക്കെതിരെ അങ്ങനെ ഒരു നിലപാട് സ്വീകരിച്ചാല്‍ അത് സ്‌നേഹത്തോടെ സ്വീകരിക്കും, ഇപ്പോള്‍ അതിനെക്കുറിച്ച് മറ്റൊന്നും പറയാനില്ല'- പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ പറഞ്ഞു. 

അഞ്ച് ബിജെപി അംഗങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തതോടെയാണ് എല്‍ഡിഎഫിന് കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം നഷ്ടമായത്. ബിജെപി പിന്തുണയോടെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കല്‍ പഞ്ചായത്ത് പ്രസിഡന്റായി.

പഞ്ചായത്തില്‍ ഇടതുമുന്നണി- ഏഴ്, ബിജെപി- അഞ്ച്, യുഡിഎഫ്- 3 എന്നതാണ് കക്ഷിനില. ഇടതു മുന്നണിയിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസ് എമ്മിലെ ബോബി മാത്യു രാജിവച്ചതിനെ തുടര്‍ന്നായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സിപിഎമ്മിലെ ബിനുവാണ് പരാജയപ്പെട്ടത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com