മാർപാപ്പയുടെ പ്രതിനിധിയെ അതിരൂപത സംരക്ഷണ സമിതി തടഞ്ഞു; സംഘർഷം, ലാത്തി വീശി പൊലീസ്

ഇതോടെ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി. പ്രതിഷേധിച്ചവർക്കു നേരെ പൊലീസ് ലാത്തി വീശി
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

കൊച്ചി: മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെ അതിരൂപത സംരക്ഷണ സമിതി, അൽമായ മുന്നേറ്റക്കാർ തടഞ്ഞു. എറണാകുളം സെന്റ് മേരീസ് ബസിലിക്ക സന്ദർശിക്കാനെത്തിയപ്പോഴാണ് സമിതി അം​ഗങ്ങൾ അദ്ദേഹത്തെ തടഞ്ഞത്. 

ഇതോടെ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി. പ്രതിഷേധിച്ചവർക്കു നേരെ പൊലീസ് ലാത്തി വീശി. പള്ളിക്കു പുറത്തു വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ബലം പ്രയോ​ഗിച്ച് പള്ളിക്കുള്ളിൽ നിന്നു പൊലീസ് പ്രതിഷേധക്കാരെ പുറത്തേക്ക് മാറ്റി. 

സിറിൽ വാസിൽ പള്ളിക്കു സമീപത്തേക്ക് എത്തിയപ്പോൾ തന്നെ അൽമായ മുന്നേറ്റക്കാരും അതിരൂപത സംരക്ഷണ സമിതി പ്രവർത്തകരും പ്രതിഷേധവുമായി എത്തി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. 

കനത്ത പൊലീസ് സംരക്ഷണയിലാണ് സിറിൽ വാസിൽ പള്ളിക്കുള്ളിലേക്ക് കടന്നത്. പിൻവശത്തെ ​ഗെയ്റ്റ് വഴിയാണ് അദ്ദേഹത്തെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com