കുളിക്കുന്നതിനിടെ ചിറയിൽ മുങ്ങി താഴ്ന്നു; ചികിത്സയിലിരുന്ന കോളജ് വിദ്യാർത്ഥി മരിച്ചു

ഇന്നലെ വൈകീട്ട് പയ്യന്നൂർ മഹാദേവ ​ഗ്രാമത്തിലെ കോളജിനടുത്തുള്ള ചിറയിൽ കുളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്
നന്ദുകൃഷ്ണ
നന്ദുകൃഷ്ണ

കണ്ണൂർ: ക്ഷേത്ര ചിറയിൽ കുളിക്കുന്നതിനിടെ മുങ്ങി താഴ്ന്ന് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന കോളജ് വിദ്യാർത്ഥി മരിച്ചു. കായംകുളം പെരുവള്ളി നന്ദുകൃഷ്ണ (26) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് പയ്യന്നൂർ മഹാദേവ ​ഗ്രാമത്തിലെ കോളജിനടുത്തുള്ള ചിറയിൽ കുളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. നന്ദുവിനൊപ്പം സഹപാഠി അശ്വിനും (24) ഉണ്ടായിരുന്നു. ഇരുവരും അപകടത്തിൽപ്പെട്ടു.

നാട്ടുകാരും അ​ഗ്നിശമന സേനയും ചേർന്ന് ഇരുവരേയും രക്ഷിച്ചു പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. വെന്റിലേറ്ററിലായിരുന്ന നന്ദു ഇന്ന് ഉച്ചയോടെ മരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com