'മിണ്ടിയാലും ഇല്ലെങ്കിലും പ്രശ്‌നം;  വീണയുടെ കമ്പനി ഇപ്പോള്‍ ഇല്ല, മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ല'

 മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരായ മാസപ്പടി വിവാദത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
എം വി ഗോവിന്ദന്‍ / ഫയല്‍ ചിത്രം
എം വി ഗോവിന്ദന്‍ / ഫയല്‍ ചിത്രം

കണ്ണൂര്‍:  മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരായ മാസപ്പടി വിവാദത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വീണയുടെ ഐടി കമ്പനി ഇപ്പോള്‍ ഇല്ലെന്നും രണ്ടു കമ്പനികള്‍ തമ്മില്‍ ഏര്‍പ്പെടുന്ന കരാര്‍ എങ്ങനെ പുറത്തു പറയുമെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് പരിപാടി എളയാവൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയുമായി ബന്ധപ്പെട്ടു നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനി വാങ്ങിയ പണത്തിനു സേവനം നല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ അക്കൗണ്ട് പാര്‍ട്ടിയുടെ കണക്കില്‍പെടുത്തേണ്ട. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ല. പാര്‍ട്ടിക്ക് ഒന്നും മറച്ചു വയ്ക്കാനില്ല. കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കാര്യം വന്നപ്പോള്‍ സിപിഎം നിലപാടെടുത്തല്ലോ. അതാണ് ഇപ്പോഴത്തെയും നിലപാട്. അക്കാര്യത്തില്‍ ഒരു മൗനവുമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരെയാണ് ഇപ്പോള്‍ മാധ്യമങ്ങളുടെയടക്കം ആക്രമണം. ഇതിന്റെ ശരിയായ വശം വ്യക്തമായി പറഞ്ഞു കൊടുത്തിട്ടും മനസ്സിലാകാത്തതു പോലെ നടിക്കുകയാണ്. എന്തെങ്കിലും മിണ്ടിയാലും ഇല്ലെങ്കിലും മാധ്യമങ്ങള്‍ക്കു പ്രശ്‌നമാണ്. മാധ്യമങ്ങള്‍ക്കു കമ്യൂണിസ്റ്റ് വിരുദ്ധതയുണ്ട്. വലതുപക്ഷ ആശയങ്ങളെയാണു മാധ്യമങ്ങള്‍ പിന്തുണയ്ക്കുന്നത്. ഇതുപോലെ വേറെ എവിടെയുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com