വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറി; പൊലീസുകാരൻ അറസ്റ്റിൽ

യുവതികളോട് പൊലീസുകാരൻ കയർക്കുകയും തുടർന്ന് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥനായ പരീത് ആണ് രാമമം​ഗലം പൊലീസ് അറസ്റ്റു ചെയ്‌തത്. അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളോടാണ് മഫ്‌തിയിലെത്തിയ പൊലീസുകാരൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.

അവധി ദിവസമായതിനാൽ വിനോദസഞ്ചാര കേന്ദ്രത്തിൽ നല്ല തിരക്കുണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന്റെ താഴ്‌ഭാ​ഗത്തു നിന്നിരുന്ന യുവതികളടക്കമുള്ള സംഘത്തോട് ഇയാൾ കയർക്കുകയും തുടർന്ന് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.

യുവതികൾ പ്രതികരിച്ചതോടെ വാക്കേറ്റവും കയ്യാങ്കളിയുമായി. പൊലീസുകാരനെ നാട്ടുകാർ തടഞ്ഞുവെച്ചു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്‌ത ശേഷം പൊലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com