ബസ് ജീവനക്കാർ സ്കൂൾ വിദ്യാർത്ഥിനികളുടെ വിഡിയോ പകർത്തി:  പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപണം

വിദ്യാര്‍ഥികള്‍ കയറിയ അനുമോള്‍ ബസിലെ ജീവനക്കാര്‍ക്കെതിരേയാണ് പരാതി നൽകിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ:  സ്വകാര്യ ബസിലെ ജീവനക്കാരൻ സ്കൂൾ വിദ്യാർത്ഥികളുടെ വിഡിയോ പകർത്തിയാതായി പരാതി. ബസ് ജീവനക്കാർക്കെതിരെ വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നും ബസ് ജീവനക്കാർ പെൺകുട്ടികളോടുള്ള മോശം പെരുമാറ്റം തുടരുകയായിരുന്നു. 

തൃത്തല്ലൂര്‍ കമല നെഹ്‌റു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. പെണ്‍കുട്ടികളോട് ജീവനക്കാരന്‍ അപമര്യാദയായി സംസാരിച്ചെന്നാണ് ആദ്യം പരാതി നൽകിയത്. നടപടി എടുക്കാതിരുന്നതോടെ പെണ്‍കുട്ടികളുടെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇതോടെ വിദ്യാർത്ഥികള്‍ സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനിത മുകുന്ദൻ വാടാനപ്പള്ളി പൊലീസില്‍ വീണ്ടും പരാതി നല്‍കുകയായിരുന്നു. 

വിദ്യാര്‍ഥികള്‍ കയറിയ അനുമോള്‍ ബസിലെ ജീവനക്കാര്‍ക്കെതിരേയാണ് പരാതി നൽകിയത്. കഴിഞ്ഞ പത്താം തീയതി വൈകിട്ട് 4.30നാണ് ആദ്യ പരാതിക്കിടയായ സംഭവം. സ്കൂള്‍ വിട്ട് ബസില്‍ കയറാനെത്തിയ പെണ്‍കുട്ടികളെ കയറ്റാന്‍ ബസ് ജീവനക്കാര്‍ തയാറായില്ല. ഇതുസംബന്ധിച്ച് പ്രിന്‍സിപ്പല്‍ വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം ഉണ്ടായില്ലെന്ന് പറയുന്നു.  പതിനൊന്നാം തീയതി വൈകിട്ട് ക്ലാസ് കഴിഞ്ഞ് ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടികളോട് ജീവനക്കാരന്‍ അപമര്യാദയായി സംസാരിക്കുകയും എതിര്‍പ്പ് അവഗണിച്ച് ബസില്‍ കയറിയ പെണ്‍കുട്ടികളെ മൊബൈല്‍ കാമറയില്‍ വീഡിയോ പകര്‍ത്തുകയും ചെയ്തു. ഇതോടെ പ്രിന്‍സിപ്പല്‍ വീണ്ടും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com