ഇന്ന് ചിങ്ങം ഒന്ന്; മലയാളികൾക്ക് പുതുവർഷം, പൂവിളികളുമായി ഓണം 29ന്

ഇന്നു മുതല്‍ വിപണിയില്‍ ഓണ കച്ചവടം പൊടിപൊടിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാര്‍ഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് കേരളീയര്‍. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസാരംഭം എന്നും അറിയപ്പെടുന്നു. കര്‍ക്കടകത്തിന്റെ വറുതി നാളുകള്‍ക്ക് ശേഷം ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടെ പുതിയ വര്‍ഷാരംഭം കൂടിയാണ് മലയാളികള്‍ക്ക്. ഇന്നലെ സന്ധ്യയോടെ ഒരു മാസത്തെ രാമായണ മാസാചരണം അവസാനിച്ചു.

ഇനി അങ്ങോട്ട് ഓണക്കാലമാണ്. ഞായറാഴ്ചയാണ് അത്തം. 28ന് ഉത്രാടം കഴിഞ്ഞാല്‍ 29ന് തിരുവോണം ആണ്. ഇന്നു മുതല്‍ വിപണിയില്‍ ഓണ കച്ചവടം പൊടിപൊടിക്കും. ഇത്തവണ മഴ കുറവായത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. 44 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. 

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കര്‍ഷകദിനാഘോഷവും കര്‍ഷക പുരസ്‌കാരവും വിതരണം ചെയ്യും. കാര്‍ഷിക, വിപണന സംവിധാനം വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള അഗ്രോ ബിസിനസ് കമ്പനി ഇന്ന് പ്രവര്‍ത്തനം തുടങ്ങും. ഇതിന്റെ ഉദ്ഘാടനവും നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

വിവിധ സ്ഥലങ്ങളില്‍ വിതരണ ശൃംഖല കേന്ദ്രങ്ങള്‍ സ്ഥാപിച്ച് കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ശേഖരിച്ച് അഗ്രോ പാര്‍ക്കില്‍ എത്തിച്ച ശേഷം കേരള്‍ അഗ്രോ എന്ന പേരില്‍ വിപണിയില്‍ എത്തിക്കുകയാണ് കമ്പനി ചെയ്യുന്നത്. കൃഷി മന്ത്രി പി പ്രസാദ് ആണ് കമ്പനി ചെയര്‍മാന്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com