പ്രളയം നേരിടാൻ ഒരു മാസം മുൻപ് കേരളത്തിലെത്തി: എൻഡിആർഎഫ് ജവാനെ കാണാതായി, പൊലീസിൽ പരാതി

തിരുവല്ല മതിൽഭാഗം സത്രം ഓഡിറ്റോറിയത്തിൽ ക്യാമ്പ് ചെയ്യുന്ന സംഘാംഗങ്ങളിലെ ഡ്രൈവറായിരുന്നു
രാജേഷ്
രാജേഷ്

പത്തനംതിട്ട: കേരളത്തിൽ എത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗമായ ജവാനെ കാണാതായതായി പരാതി. എൻഡിആർഎഫ് സംഘത്തിലെ ഡ്രൈവറും കൂത്താട്ടുകുളം സ്വദേശിയുമായ രാജേഷ് രവീന്ദ്രനെയാണ് കാണാതായത്. 38 വയസാണ് പ്രായം. 

പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി ഒരു മാസം മുൻപാണ് തമിഴ്നാട്ടിലെ ആരക്കോണത്ത് നിന്ന് എൻഡിആർഎഫ്  കേരളത്തിലേക്ക് എത്തിയത്. തിരുവല്ല മതിൽഭാഗം സത്രം ഓഡിറ്റോറിയത്തിലാണ് ഇവർ ക്യാമ്പ് ചെയ്തിരുന്നത്. ഇന്ന് ഉച്ചക്ക് ഒരു മണി മുതലാണ് ജവാനെ കാണാതായത്.

തുടർന്ന് ഇന്ന് വൈകിട്ടോടെ എൻഡിആർഎഫ് ഇൻസ്പെക്ടറാണ് രാജേഷിനെ കാണാനില്ലെന്ന് തിരുവല്ല പൊലീസിൽ പരാതി നൽകി. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. കേസ് എടുത്ത പോലീസ് അന്വേഷണം തുടങ്ങി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com