സ​ഹ​ക​ര​ണ ഓ​ണം വി​പ​ണി​ക​ൾ നാളെ മുതൽ; 13 ഇനങ്ങൾക്ക് സബ്‌സിഡി, 10 മു​ത​ൽ 40 ശ​ത​മാ​നം വ​രെ വി​ല​ക്കി​ഴി​വ് 

ഓ​ണ​ക്കാ​ല​ത്ത്‌ 100 കോ​ടി​യു​ടെ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ൾ ഉൾപ്പെടെ 200 കോ​ടി​യു​ടെ വി​ൽ​പ​ന​യാ​ണ്‌ ലക്ഷ്യം വെ​ക്കു​ന്ന​ത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊ​ച്ചി: ക​ൺ​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ സ​ഹ​ക​ര​ണ ഓ​ണം വി​പ​ണി​ക​ൾ നാളെ മു​ത​ൽ 28 വ​രെ പ്ര​വ​ർ​ത്തി​ക്കും. സം​സ്ഥാ​ന​ത​ല ഉ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്‌​ച രാ​വി​ലെ 11.30ന്‌ ​എ​റ​ണാ​കു​ളം ഗാ​ന്ധി ന​ഗ​റി​ലെ ക​ൺ​സ്യൂ​മ​ർ ഫെ​ഡ്‌ ആ​സ്ഥാ​ന​ത്ത്‌ സ​ഹ​ക​ര​ണ മന്ത്രി വി​എ​ൻ വാ​സ​വ​ന്റെ അ​ധ്യ​ക്ഷ​തയിൽ മുഖ്യ​മ​ന്ത്രി പി​ണ​റാ​യി വിജയൻ നിർ​വ​ഹി​ക്കും. 13 ഇനങ്ങളാണ് സർക്കാർ സബ്‌സിഡിയോടെ നൽകുന്നത്.

പൊ​തു വി​പ​ണി​യെ​ക്കാ​ൾ 10 മു​ത​ൽ 40 ശ​ത​മാ​നം വ​രെ വി​ല​ക്കി​ഴി​വി​ൽ നോ​ൺ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​യും ല​ഭ്യ​മാ​ക്കും.  ഓ​ണ​ക്കാ​ല​ത്ത്‌ 100 കോ​ടി​യു​ടെ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ൾ ഉൾപ്പെടെ 200 കോ​ടി​യു​ടെ വി​ൽ​പ​ന​യാ​ണ്‌ ലക്ഷ്യം വെ​ക്കു​ന്ന​തെന്നും ചെയർമാൻ എം മെഹബൂബ് അറിയിച്ചു. 

ദേ​ശീ​യ​ത​ല​ത്തി​ൽ ഇ-​ടെ​ൻ​ഡ​ർ വ​ഴി​യാ​ണ്‌ ഓ​ണ​വി​പ​ണി​യി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ 20 ലോ​ഡ്‌ സാ​ധ​ന​ങ്ങ​ൾ തി​രി​ച്ച​യ​ച്ചു. പ്ര​ധാ​ന​മാ​യും തു​വ​ര പ​രി​പ്പ്‌, മ​ല്ലി പ​യ​ർ എ​ന്നി​വ​യാ​ണ്‌ തി​രി​ച്ച​യ​ച്ച​തെ​ന്ന്​ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ആ​ന്ധ്ര ജ​യ അ​രി, കു​റു​വ അ​രി, മ​ട്ട അ​രി, പ​ച്ച​രി, പ​ഞ്ച​സാ​ര, ഉ​ഴു​ന്ന്‌, ചെ​റു​പ​യ​ർ, ക​ട​ല, തു​വ​ര, വ​ൻ​പ​യ​ർ, മു​ള​ക്‌, മ​ല്ലി, വെ​ളി​ച്ചെ​ണ്ണ എ​ന്നീ ഇന​ങ്ങ​ളാ​ണ്‌ സ​ബ്‌​സി​ഡി​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന​ത്‌. റേ​ഷ​ൻ കാ​ർ​ഡ്‌ മു​ഖേ​ന​യാ​ണ്‌ വിൽ​പ​ന.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com