തൃശൂരില്‍ ബസ് മറിഞ്ഞു; 50 പേര്‍ക്ക് പരിക്ക്; പലരുടെയും നില ഗുരുതരം 

പരിക്കേറ്റവരെ തൃശൂരിലെ വിവിധ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
thrissur bus accident
thrissur bus accident

തൃശൂര്‍: തൃശൂര്‍ കണിമംഗലത്ത് സ്വകാര്യബസ് മറിഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അന്‍പത് പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂരിലെ വിവിധ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ സമയമായതിനാല്‍ ബസിലെ യാത്രക്കാരില്‍ ഏറെയും
കുട്ടികളും സ്ത്രീകളുമാണ്.  കണിമംഗലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. നിയന്ത്രണം വിട്ട മറിയുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.

പാടത്തിനടുത്തുള്ള പ്രദേശത്ത് രണ്ട് ഭാഗങ്ങളായി റോഡ് പണി നടക്കുന്നതിനാല്‍ ഇരുഭാഗങ്ങളും തമ്മില്‍ വലിയ ഉയര വ്യത്യാസമുണ്ട്. അപകടത്തിന്റെ പ്രാഥമിക കാരണം ഇതാണെന്നാണ് നിഗമനം. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മുന്‍പില്‍ പോയ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് തിട്ടയില്‍ കയറിയതിന് ശേഷം മറയുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡ് പണി നടക്കുന്നതിനിടയിലൂടെയും സ്വകാര്യ ബസുകള്‍ അമിതവേഗത്തില്‍ യാത്ര തുടരാറുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com