വായപൊത്തി മർദിക്കാൻ സഹായിച്ചു, സ്ത്രീയെന്ന പരി​ഗണന നൽകാനാവില്ല: ലീനാമണി വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

മുഖ്യപ്രതിയുടെ ഭാര്യ രഹീന, സഹോദരന്‍ മുഹ്‌സിന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്
ലീനാമണി
ലീനാമണി

തിരുവനന്തപുരം: വര്‍ക്കല ലീനാമണി വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടകി തള്ളി. മുഖ്യപ്രതിയുടെ ഭാര്യ രഹീന, സഹോദരന്‍ മുഹ്‌സിന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. 

ലീനാമണിയുടെ വായ പൊത്തി ഒന്നാം പ്രതിക്ക് മര്‍ദ്ദിക്കാന്‍ സഹായം ചെയ്തത് രഹീനയാണ്. സ്ത്രീ എന്ന പരി​ഗണന ഇവർക്ക് നൽകാനാവില്ല. നാലാം പ്രതിയായ മഹ്‌സിനും കുറ്റകൃത്യം ചെയ്യാന്‍ കൂട്ടുനിന്നെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് പരി​ഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. 

2023 ജൂലൈ 16നാണ് ക്രൂരമായ കൊലപാതരം നടന്നത്. ഒന്നരവര്‍ഷം മുന്‍പ് മരിച്ച ഭര്‍ത്താവിന്റെ സ്വത്ത് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ലീനാമണിയുമായി തര്‍ക്കത്തിലായിരുന്നു. തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹസിന്‍ എന്നിവര്‍ ചേര്‍ന്ന് ലീനാമണിയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതി അഹദ്, രണ്ടാം പ്രതി ഷാജി എന്നിവര്‍ ജാമ്യാപക്ഷ നല്‍കിയില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com