പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ ചെന്നിത്തലയ്ക്ക് അതൃപ്തി; പുതുപ്പള്ളിയില്‍ നിന്ന് മടങ്ങി 

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത അതൃപ്തിയുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല /ഫയല്‍
രമേശ് ചെന്നിത്തല /ഫയല്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത അതൃപ്തിയുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചപ്പോള്‍ സ്ഥിരം ക്ഷണിതാവായിട്ടാണ് ചെന്നിത്തലയെ ഉള്‍പ്പെടുത്തിയത്. 19 വര്‍ഷം മുമ്പുള്ള പദവി തന്നെയാണ് ഇപ്പോഴും ലഭിച്ചിരിക്കുന്നതെന്നാണ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

രണ്ടുവര്‍ഷമായി പദവികള്‍ ഇല്ല. ഒരു ചര്‍ച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടത് എന്നാണ് ചെന്നിത്തലയുമായി അടുത്ത വ്യത്തങ്ങള്‍ പറയുന്നത്. മാധ്യമങ്ങളോട് പരസ്യ പ്രതികരണത്തിന് ചെന്നിത്തല തയ്യാറായില്ല. വികാരം പാര്‍ട്ടിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിന് പിന്നാലെ പുതുപ്പള്ളിയില്‍ പ്രചാരണത്തിലായിരുന്ന ചെന്നിത്തല അവിടെനിന്ന് മടങ്ങി.

കേരളത്തില്‍ നിന്ന് മുന്‍പത്തെ പ്രവര്‍ത്തകസമിതിയില്‍ ഉണ്ടായിരുന്നത് ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, എ കെ ആന്റണി എന്നിവരായിരുന്നു. ഇതില്‍ ഉമ്മന്‍ ചാണ്ടിക്ക് പകരം ശശി തരൂരാണ് സമിതിയിലെത്തിയത്. പ്രായാധിക്യംമൂലം സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കുന്ന എ കെ ആന്റണിയെ നിലനിര്‍ത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com