മുഖ്യമന്ത്രിയുടെ മകൾ നികുതി അടച്ചില്ലെന്ന പരാതി; ധനമന്ത്രി പരിശോധിക്കും

നികുതി അടച്ചതിന്റെ രേഖകൾ പുറത്തുവിടണമെന്നു ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ ധനമന്ത്രി കെഎൻ ബാല​ഗോപാലിനു ഇ മെയിലിൽ പരാതി അയച്ചിരുന്നു. പരാതി ലഭിച്ചതായി മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു
വീണ/ഫോട്ടോ: ഫെയ്സ്ബുക്ക്
വീണ/ഫോട്ടോ: ഫെയ്സ്ബുക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ നികുതി അടച്ചില്ലെന്ന പരാതി ധന വകുപ്പ് പരിശോധിക്കും. മാത്യു കുഴൽനാടൻ എംഎൽഎയാണ് പരാതി നൽകിയത്. വീണയും അവരുടെ കമ്പനിയുടെ കെഎംആർഎല്ലിൽ നിന്നു കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് ജിഎസ്ടി അടച്ചില്ലെന്നാണ് മാത്യു കുഴൽനാടൻ പത്രസമ്മേളനത്തിൽ ആരോപിച്ചത്. 

നികുതി അടച്ചതിന്റെ രേഖകൾ പുറത്തുവിടണമെന്നു ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ ധനമന്ത്രി കെഎൻ ബാല​ഗോപാലിനു ഇ മെയിലിൽ പരാതി അയച്ചിരുന്നു. പരാതി ലഭിച്ചതായി മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. 

ഞായറാഴ്ച മന്ത്രി ഓഫീസിൽ എത്തിയിരുന്നില്ല. അതിനാൽ ഔദ്യോ​ഗികമായി പരാതി സ്വീകരിച്ചിട്ടില്ല. ഇന്ന് അദ്ദേഹം ഓഫീസിൽ എത്തും. പരാതി പരിശോധിക്കാൻ നികുതി വകുപ്പിനു കൈമാറും. നികുതി സംബന്ധിച്ച പരാതിയായതിനാൽ സർക്കാരിനു ഒഴിഞ്ഞു മാറാനാകില്ല. 

അന്തസംസ്ഥാന വ്യാപരവും സേവന ഇടപാടുകളും നടത്തുന്ന കമ്പനികൾ ഇന്റർ​ഗ്രേറ്റഡ് ​ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ഐജിഎസ്ടി) ആണ് നൽകേണ്ടത്. ഈ കമ്പനി ഏത് സംസ്ഥനത്താണോ രജിസ്റ്റർ ചെയ്തത് അവിടെയാണ് നികുതി അടയ്ക്കേണ്ടത്. കേന്ദ്ര പൂളിലേക്കാണ് ഇതു പോകുക. 

അവിടെ നിന്നു സേവനവും സാധനവും എത്തിയ സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകുകയാണ് രീതി. നികുതി നൽകുന്നതിൽ വീഴ്ച വന്നാൽ നികുതി ദായകർ രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിനും കേന്ദ്രത്തിനും നടപടിയെടുക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com