ലോഡ് ഷെഡിങ്ങോ നിരക്കു വര്‍ധനയോ?; വൈദ്യുതി പ്രതിസന്ധിയില്‍ ഇന്ന് മുഖ്യമന്ത്രിയുടെ യോഗം 

കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകീട്ട് 3.30നാണ് യോഗം. നിരക്ക് വര്‍ധന അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. 

എന്ത് നടപടിയെടുക്കണമെന്ന അന്തിമ തീരുമാനം കൂടിക്കാഴ്ചയില്‍ ഉണ്ടാകും. കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ഓണവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും കണക്കിലെടുത്ത് ലോഡ്‌ഷെഡിങ്ങ് തല്‍ക്കാലം ഉണ്ടായേക്കില്ലെന്നാണ് സൂചന. 

കേന്ദ്ര വൈദ്യുത നിലയങ്ങളിലെ സാങ്കേതിക തകരാർ മൂലം കേന്ദ്ര വിഹിതത്തിലുണ്ടായ കുറവ് പരിഹരിച്ചെങ്കിലും പവർ എക്സ്ചേഞ്ചിൽ നിന്നു വില കൂടിയ വൈദ്യുതി വാങ്ങുന്നതു മൂലമുള്ള സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. പുറത്തു നിന്ന് 500 മെഗാവാട്ട് വാങ്ങാനുള്ള ടെ‍ൻഡർ സെപ്റ്റംബർ 4ന് തുറക്കുമ്പോൾ ന്യായ വിലയ്ക്ക് മതിയായ വൈദ്യുതി ലഭിച്ചാൽ മാത്രമേ വരും മാസങ്ങളിൽ ലോഡ് ഷെഡിങ് ഒഴിവാകൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com