ഫീസ് അടയ്ക്കാന്‍ വൈകി; ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു; പരാതി

പ്രിന്‍സിപ്പലിനെ വിളിച്ചപ്പോള്‍ നല്ല തറയാണെന്നും, ഒരു കുഴപ്പവുമില്ലെന്ന് അദ്ദേഹം പരിഹസിച്ചുവെന്നും കുട്ടിയുടെ പിതാവ് പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു. തിരുവനന്തപുരം ശ്രീവിദ്യാധിരാജ ഹൈസ്‌കൂളിലാണ് പ്രിന്‍സിപ്പല്‍ ക്രൂരവിവേചനം കാണിച്ചത്.  പരസ്യമായി അപമാനിക്കപ്പെട്ടതില്‍ വേദനയുണ്ടെന്ന് കുട്ടി പറഞ്ഞു. 

വിവരം അറിഞ്ഞ് പ്രിന്‍സിപ്പലിനെ വിളിച്ചപ്പോള്‍ നല്ല തറയാണെന്നും, ഒരു കുഴപ്പവുമില്ലെന്ന് അദ്ദേഹം പരിഹസിച്ചുവെന്നും കുട്ടിയുടെ പിതാവ് പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ പ്രിന്‍സിപ്പലിനെ തള്ളി സ്‌കൂള്‍ മാനേജ്‌മെന്റ് രംഗത്തു വന്നു. 

പ്രിന്‍സിപ്പലിന് വീഴ്ച സംഭവിച്ചതാണെന്നും, പ്രശ്‌നം ഒത്തുതീര്‍ക്കണമെന്നും കുട്ടിയുടെ പിതാവിനെ മാനേജ്‌മെന്റ് അറിയിച്ചു. കുട്ടിയെ ആ സ്‌കൂളിലേക്ക് ഇനി അയക്കാനില്ലെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. ശിശുക്ഷേമസമിതിയില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com