ജാക്കി തെന്നി മാറി; കാറിന്റെ അടിയിൽപ്പെട്ട് വർക്‌ഷോപ് ഉടമയ്ക്ക് ദാരുണാന്ത്യം

കാറിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിനായി ജാക്കി ഉപയോ​ഗിച്ച് വാഹനം ഉയർത്തി തകരാർ പരിഹരിക്കുകയായിരുന്നു
റോബിൻ സെബാസ്റ്റ്യൻ
റോബിൻ സെബാസ്റ്റ്യൻ

തൊടുപുഴ: അടിമാലിയിൽ വാഹനത്തിന്റെ തകരാർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വർക്‌ഷോപ് ഉടമ മരിച്ചു. ഇരുട്ടുകാനം കമ്പിലൈൻ പേമരത്തിൽ റോബിൻ സെബാസ്റ്റ്യൻ (31) ആണ് മരിച്ചത്. 

ഇന്നലെ വൈകീട്ടാണ് അപകടം. കാറിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിനായി ജാക്കി ഉപയോ​ഗിച്ച് വാഹനം ഉയർത്തി തകരാർ പരിഹരിക്കുകയായിരുന്നു. 

അതിനിടെ ജാക്കി തെന്നി മാറി വാഹനം റോബിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ റോബിനെ കോതമം​ഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com