പ്രമേഹബാധിതരായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ ഇളവ്; മണിക്കൂറിന് 20 മിനിറ്റ് വീതം അധിക സമയം അനുവദിച്ചു

ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മണിക്കൂറിന് ഇരുപതു മിനിറ്റ് വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആര്‍ ബിന്ദു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മണിക്കൂറിന് ഇരുപതു മിനിറ്റ് വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആര്‍ ബിന്ദു അറിയിച്ചു.വകുപ്പിനു കീഴിലെ സര്‍വ്വകലാശാലകളും പ്രൊഫഷണല്‍ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും  ഈ ആനുകൂല്യം ലഭിക്കും. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഈ ഇളവ് നല്‍കുക എന്നും മന്ത്രി അറിയിച്ചു.

അര്‍ഹരായവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്ഥാപന മേധാവികള്‍ സ്വീകരിക്കും. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ എന്നിവര്‍ക്ക് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com