ഇനി ഗതാഗത നിയമലംഘനത്തിന് കോടതിയില്‍ 'നേരിട്ട് പോകേണ്ട', ഓണ്‍ലൈനായി പിഴ അടയ്ക്കാം; അറിയേണ്ടത് ഇത്രമാത്രം- വീഡിയോ 

ഗതാഗത നിയമലംഘനങ്ങളുടെ പിഴ  ഇ-ചെലാന്‍ വഴി അടയ്ക്കാന്‍ വൈകിയാല്‍ അത് കോടതിയില്‍ അടയ്‌ക്കേണ്ടി വരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഗതാഗത നിയമലംഘനങ്ങളുടെ പിഴ  ഇ-ചെലാന്‍ വഴി അടയ്ക്കാന്‍ വൈകിയാല്‍ അത് കോടതിയില്‍ അടയ്‌ക്കേണ്ടി വരും. കോടതിയില്‍ പോകാതെ തന്നെ V - court  വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി കോടതിയില്‍ പിഴ അടയ്ക്കാവുന്നതാണെന്ന് കേരള പൊലീസ് അറിയിച്ചു.

ഇതിനായി https://vcourts.gov.in/virtualcourt/ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പിഴ നല്‍കിയത് ആരാണോ അവരുടെ ഓപ്ഷന്‍ തെരഞ്ഞെടുത്ത് വേണം മുന്നോട്ട് പോകാന്‍. കേരള പൊലീസാണ് പിഴ ചുമത്തിയതെങ്കില്‍  Kerala (Police Department)  എന്ന ഓപ്ഷനാണ് തെരഞ്ഞെടുക്കേണ്ടത്. ഇനി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആണെങ്കില്‍ Kerala (Transport Department)  എന്ന ഓപ്ഷനാണ് ഉപയോഗിക്കേണ്ടത്. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍, വാഹന നമ്പര്‍, ചെലാന്‍ നമ്പര്‍, പിഴ അടയ്ക്കുന്ന ആളുടെ പേര് ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വെരിഫൈ ചെയ്ത് വിവരങ്ങള്‍ പരിശോധിക്കാം. തുടര്‍ന്ന് 'I wish to pay the proposed fine' എന്നത് ക്ലിക്ക് ചെയ്ത് പിഴ ഒടുക്കാവുന്നതാണെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു. 

കുറിപ്പ്:

V court  വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി പിഴ അടയ്ക്കുന്നതെങ്ങനെ?
ഗതാഗത നിയമലംഘനങ്ങളുടെ പിഴ  E-Challan വഴി അടയ്ക്കാന്‍ വൈകിയാല്‍ അത് കോടതിയില്‍ അടയ്‌ക്കേണ്ടി വരും.
V - court  വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി കോടതിയില്‍ പിഴ അടയ്ക്കാവുന്നതാണ്.
ഇതിനായി https://vcourts.gov.in/virtualcourt/
വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പൊലീസ് നല്‍കിയ ചില ആളുകള്‍ക്ക് പിഴ അടയ്ക്കാനായി Kerala (Police Department) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. എം വി ഡി നല്‍കിയ ചെലാന്‍ അനുസരിച്ച് പിഴ അടയ്ക്കാന്‍
Kerala (Transport Department) എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം. 
ഇതില്‍ മൊബൈല്‍ നമ്പര്‍, വാഹന നമ്പര്‍, ചെല്ലാന്‍ നമ്പര്‍, പിഴ അടയ്ക്കുന്ന ആളുടെ പേര് 
ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വെരിഫൈ ചെയ്ത് വിവരങ്ങള്‍ പരിശോധിക്കാം.
തുടര്‍ന്ന് 'I wish to pay the proposed fine' എന്നത് ക്ലിക്ക് ചെയ്യുക. ശേഷം
''Generate OTP' ക്ലിക്ക് ചെയ്ത് OTP  നല്‍കുക.
''Terms and Conditions' ടിക്ക് ചെയ്യുക .
Payment method തിരഞ്ഞെടുത്ത് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്,  ഇന്റര്‍നെറ്റ് ബാങ്കിങ്, UPI 
എന്നീ മാര്‍ഗങ്ങളിലൂടെ പണം അടയ്ക്കാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com