ഓണത്തിനുശേഷവും കിറ്റ് വിതരണം ചെയ്യും; ജിആര്‍ അനില്‍

വൈകിയതിന്റെ പേരില്‍ കിറ്റ് ആര്‍ക്കും നിഷേധിക്കില്ല.
ഓണക്കിറ്റ്/ ഫെയ്സ്ബുക്ക്
ഓണക്കിറ്റ്/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: ഓണക്കിറ്റ് ഇന്നും വാങ്ങാന്‍ കഴിയത്തവര്‍ക്ക് ഓണത്തിനുശേഷം കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജിആര്‍ അനില്‍. വൈകിയതിന്റെ പേരില്‍ കിറ്റ് ആര്‍ക്കും നിഷേധിക്കില്ല. കോട്ടയം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം കിറ്റുകള്‍ വിതരണം ചെയ്യുമെന്നും ജനപ്രതിനിധികള്‍ക്ക് ഓണക്കിറ്റ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. 

ഇന്ന് ഉച്ചയോടെ മൂന്നരലക്ഷത്തിലധികം പേര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. രാത്രി എട്ടുമണിയോടെ ഏതാണ്ട് മുഴുവന്‍ പേര്‍ക്കും വിതരണം ചെയ്യാനാവുമെന്നാണ് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന്റെ കണക്കുകൂട്ടല്‍. നേരത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

സംസ്ഥാനത്തെ എഎവൈ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്കാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com