'ഓണം ആഗോള ഉത്സവമായി മാറി'; മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി 

എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
നരേന്ദ്ര മോദി/ പിടിഐ
നരേന്ദ്ര മോദി/ പിടിഐ

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലാണ് മോദി ആശംസകള്‍ നേര്‍ന്നത്.

എല്ലാവര്‍ക്കും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ എന്നതാണ് മോദിയുടെ ആശംസ സന്ദേശത്തിലെ വാക്കുകള്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറി. അത് കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തെ മനോഹരമായി പ്രദര്‍ശിപ്പിക്കുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചു.

'ഏവര്‍ക്കും ഓണാശംസകള്‍! നിങ്ങളുടെ ജീവിതത്തില്‍  നല്ല ആരോഗ്യം, സമാനതകളില്ലാത്ത സന്തോഷം, അപാരമായ സമൃദ്ധി എന്നിവ വര്‍ഷിക്കട്ടെ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറി, അത് കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തെ മനോഹരമായി പ്രദര്‍ശിപ്പിക്കുന്നു.'- മോദിയുടെ വാക്കുകള്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com