6000 ടൺ അരി,12 ലക്ഷം പാക്കറ്റ് വെളിച്ചെണ്ണ; ഓണക്കാലത്ത് 106 കോടിയുടെ റെക്കോർഡ് വിൽപനയുമായി കൺസ്യൂമർഫെഡ് 

50 കോടി സബ്‌സിഡി സാധനങ്ങളുടെയും 56 കോടി നോൺസബ്സിഡി സാധനങ്ങളുടെയും വിൽപന വഴിയാണ് കൺസ്യൂമർഫെഡ് നേട്ടം കൈവരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കോഴിക്കോട്: സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോർഡ് വിൽപനയുമായി കൺസ്യൂമർ ഫെഡ്. 1500 ഓണച്ചന്തകളും 175 ത്രിവേണി സൂപ്പർമാർക്കറ്റുകളിലുമായി 106 കോടിയുടെ റെക്കോർഡ് വിൽപനയാണ് നടന്നത്. 50 കോടി സബ്‌സിഡി സാധനങ്ങളുടെയും 56 കോടി നോൺസബ്സിഡി സാധനങ്ങളുടെയും വിൽപന വഴിയാണ് കൺസ്യൂമർ ഫെഡ് നേട്ടം കൈവരിച്ചത്. 

ഓഗസ്റ്റ് 19 മുതൽ 28 വരെ പത്തുദിവസം സംസ്ഥാന, ജില്ലാ, ഗ്രാമീണ തലത്തിലുള്ള ചന്തകൾ വഴി മികച്ച വിപണിയിടപെടലാണ് കൺസ്യൂമർഫെഡ് ഓണക്കാലത്ത് നടത്തിയതെന്ന് അധികൃതർ പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ പ്രധാന പങ്ക് വഹിച്ചെന്ന് ചെയർമാൻ എം മെഹബൂബ് പറഞ്ഞു.‌‌

അവശ്യ സാധനങ്ങൾക്ക് പുറമെ 10 ശതമാനം മുതൽ 40ശതമാനം വരെ വിലക്കുറവിൽ മറ്റ് നിത്യോപയോഗസാധനങ്ങളും ഓണച്ചന്തകളിൽ ലഭ്യമായിരുന്നു. അരി ഉൾപ്പെടെ 13 ഇനങ്ങൾ സബ്‌സിഡി നിരക്കിൽ ഓണച്ചന്തകളിൽ ലഭ്യമാക്കി. ജയ, കുറുവ, മട്ട എന്നിവ കിലോയ്ക്ക് 25 രൂപ നിരക്കിലാണ് ജനങ്ങളിലേക്ക് എത്തിച്ചത്. 6000 ടൺ അരി, 1200 ടൺ പഞ്ചസാര, 500 ടൺ ചെറുപയർ, 525 ടൺ ഉഴുന്ന്, 470 ടൺ കടല, 430  ടൺ വൻപയർ, 425 ടൺ തുവര, 450 മുളക്, 380 ടൺ മല്ലി, 12 ലക്ഷം പാക്കറ്റ് വെളിച്ചെണ്ണ എന്നിവ ഓണക്കാല വിപണിയിലൂടെ വിൽപന നടന്നെന്ന് അധികൃതർ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com