മാപ്പ് പറയണം, അല്ലെങ്കിൽ രണ്ടരക്കോടി നഷ്ടപരിഹാരം നൽകണം; സിഎൻ മോഹനന് വക്കീൽ നോട്ടീസ് 

മാത്യു കുഴൽനാടൻ എംഎൽഎ പങ്കാളിയായ ‘കെഎംഎന്‍പി ലോ’ എന്ന സ്ഥാപനമാണ് അപകീർത്തിക്കേസ് നൽകിയത്
സി എന്‍ മോഹനന്‍/ ഫയല്‍
സി എന്‍ മോഹനന്‍/ ഫയല്‍


കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് വക്കീൽ നോട്ടീസ്. മാത്യു കുഴൽനാടൻ എംഎൽഎ പങ്കാളിയായ ‘കെഎംഎന്‍പി ലോ’ എന്ന സ്ഥാപനമാണ് അപകീർത്തിക്കേസ് നൽകിയത്. ഡൽഹി ഹൈക്കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 

സ്ഥാപനത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന് രണ്ട് കോടി അമ്പത് ലക്ഷം രൂപ ഏഴ് ദിവസത്തിനുള്ളിൽ മോഹനൻ നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

സുപ്രീം കോടതി അഭിഭാഷകനായ റോഹൻ തവാനിയാണ് കെഎംഎൻപിക്ക് വേണ്ടി വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്. ഓഗസ്റ്റ് 15-ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മാത്യു കുഴൽനാടൻ പങ്കാളിയായ കെഎംഎൻപി ലോ എന്ന നിയമ സ്ഥാപനത്തിന്റെ ഓഫീസുകൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ നടത്തിയതായി സി എൻ മോഹനൻ ആരോപിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com