മലപ്പുറം: കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് 17 കാരന് മരിച്ചു. മലപ്പുറം കുഴിഞ്ഞൊളം സ്വദേശി സിനാന് ആണ് മരിച്ചത്.
സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതിവേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം. കാട്ടുപന്നി ശല്യം തടയാന്‍ വേണ്ടി സ്ഥാപിച്ചതായിരുന്നു വൈദ്യുതി വേലി.
സിനാന്റെ സുഹൃത്ത് 17 കാരൻ ഷംനാദ് ഇതേ വൈദ്യുത വേലിയിൽ നിന്ന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ