
തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന എഴ് ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കി. കൊല്ലം- സെക്കന്തരാബാദ് സ്‌പെഷ്യല്‍, തിരുവനന്തപുരം- സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, സെക്കന്തരാബാദ് - തിരുവനനന്തപുരം ശബരി എക്‌സ്പ്രസ്. എറണാകുളം- പട്‌ന എക്‌സ്പ്രസ്, ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ - ഗുരുവായുര്‍ എക്‌സ്പ്രസ്, ഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നിവയാണ് ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍.
ഇന്നലെ ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്. ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍-മേട്ടുപ്പാളയം നീലഗിരി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ ചേരന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍-ബോഡിനായ്ക്കന്നൂര്‍ എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍-മൈസൂരു കാവേരി എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് മെയില്‍, ചെന്നൈ സെന്‍ട്രല്‍- കെഎസ്ആര്‍ ബംഗളൂരു എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍-ഈറോഡ് യേര്‍ക്കാഡ് എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍- പാലക്കാട് എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍-കെഎസ്ആര്‍. ബംഗളൂരു എക്സ്പ്രസ്, കൊല്ലം-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് എന്നിവ പൂര്‍ണമായി റദ്ദാക്കിയിരുന്നു.
മിഷോങ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്.തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ചെന്നൈ- ഹൈദരബാദ് ദേശീയപാതയില്‍ വെള്ളം കയറി. ആന്ധ്രയിലെ സൂളുര്‍പെട്ടിയില്‍ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ആന്ധ്രയില്‍ അതിതീവ്ര മഴകണക്കിലെടുത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുപ്പതി, നെല്ലൂര്‍, പ്രകാശ, ബാപട്‌ല, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കൊനസീമ, കാക്കിനട ജില്ലകളിലാണ് റെഡ് അലര്‍ട്ട്് പ്രഖ്യാപിച്ചത്. സ്‌കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം., ചെന്നൈയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. നഗരത്തില്‍ കടകള്‍ തുറന്നിട്ടുണ്ട്.162 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
(ചെന്നൈയിലെ കനത്ത മഴയില്‍ വെള്ളം റോഡില്‍ വെള്ളം കയറിയപ്പോള്‍)
താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. നാളെ ഉച്ചയോടെ ആന്ധ്രയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയില്‍ മിഷോങ് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രവചനം. കരയില്‍ പ്രവേശിക്കുമ്പോള്‍ 110 കിലോമീറ്റര്‍ വരെ വേഗം പ്രതീക്ഷിക്കുന്നതിനാല്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
അതിതീവ്രമഴയെ തുടര്‍ന്ന് ചെന്നൈ എയര്‍ പോര്‍ട്ടടക്കം അടച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ അടച്ചിടാന്‍ തീരുമാനിച്ചത്. നിലവില്‍ 33 വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates