കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാം​ഗന്റെയും മകന്റെയും ജാമ്യഹർജി ഇന്ന് കോടതിയിൽ; വ്യാജമായി പ്രതി ചേർത്തുവെന്ന് വാദം

കഴിഞ്ഞ നവംബർ  21 നാണ് അഖിൽ ജിത്തിനെയും ഭാസുരാംഗനെയും  ഇഡി അറസ്റ്റ് ചെയ്തതത്
ഭാസുരാംഗൻ
ഭാസുരാംഗൻ

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല ബാങ്ക് തട്ടിപ്പു കേസിലെ പ്രതികളായ മുൻ ബാങ്ക് പ്രസിഡന്‍റ് എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും. കൊച്ചിയിലെ പിഎംഎൽഎ കോടതിയാണ് ഹർജി പരി​ഗണിക്കുന്നത്. കള്ളപ്പണ ഇടപാടിൽ തങ്ങൾക്കെതിരെ  തെളിവുകളൊന്നും കണ്ടെത്താൻ ഇഡിക്ക് ആയിട്ടില്ലെന്നും തങ്ങളെ വ്യാജമായിട്ടാണ് പ്രതി ചേർത്തതെന്നുമാണ് ഇവരുടെ വാദം. 

ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് ഭാസുരാംഗൻ ഹർജിയിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ നവംബർ  21 നാണ് അഖിൽ ജിത്തിനെയും ഭാസുരാംഗനെയും  ഇഡി അറസ്റ്റ് ചെയ്തതത്. ഇരുവരുടേയും റിമാൻഡ് കാലവധിയും ഇന്ന് അവസാനിക്കുകയാണ്. അതേസമയം, കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത നേതാക്കളുമായി ബന്ധമുള്ള പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്. 

കണ്ടലയിലേത് സംഘടിത കുറ്റകൃത്യമാണെന്നും മുഴുവൻ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും ഭാസുരാംഗൻ വെളിപ്പെടുത്തിയിട്ടില്ല എന്നുമാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്തെന്നറിയാൻ കൂടുതൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ട്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരുടെ നിസ്സഹകരണം മൂലം ബാങ്കുകളിൽ നിന്നും മുഴുവൻ രേഖകൾ ലഭിച്ചിട്ടില്ലെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com