സംസ്ഥാനത്ത് ഡെങ്കി പടരുന്നു, ഇന്നലെ 117 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; പനി ബാധിതരുടെ എണ്ണവും കൂടുന്നു

കാലവസ്ഥ വ്യതിയാനവും വിട്ടുവിട്ടു പെയ്യുന്ന മഴയും പനി കൂടാൻ കാരണമായെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. ഇന്നലെ 117 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ രോഗികളും മലപ്പുറത്താണ്. സംസ്ഥാനത്ത് വൈറൽ പനി അടക്കമുള്ള പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിലും വർധനവുണ്ട്. 

മൂന്ന് ദിവസത്തിനിടെ മുപ്പതിനായിരത്തിലേറെ പേർ പനിക്ക് ചികിത്സ തേടി സർക്കാർ ആശുപത്രിയിലെത്തി. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും അധികം രോഗികൾ. ജൂൺ, ജൂലൈ മാസങ്ങളിൽ പനി ബാധിതരുടെ എണ്ണം കൂടുന്നതുപോലെയാണ് വർഷാവസനവും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത്. 

കാലവസ്ഥ വ്യതിയാനവും വിട്ടുവിട്ടു പെയ്യുന്ന മഴയും പനി കൂടാൻ കാരണമായെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.  കൊതുകു  നശീകരണത്തിൽ വീഴ്ചയുണ്ടായത് ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങളുടെ പകർച്ചക്ക് കാരണമായിട്ടുണ്ട്. ഈ വർഷം ഇതുവരെ 268 പേർക്ക് ഡെങ്കിപ്പനിയും 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com