താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി; ജാഗ്രത പാലിക്കാൻ വനം വകുപ്പിന്റെ നിർദേശം

ചുരത്തിന്റെ ഒൻപതാം വളവിന് താഴെ കടുവയെ കണ്ടത്
താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി/ ടെലിവിഷൻ സ്ക്രീൻഷോട്ട്
താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി/ ടെലിവിഷൻ സ്ക്രീൻഷോട്ട്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ചുരത്തിന്റെ ഒൻപതാം വളവിന് താഴെ കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവർ ട്രാഫിക് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. 

ട്രാഫിക് പൊലീസ് പകർത്തിയ റോഡിന് കുറുകെ നടന്നു നീങ്ങി കാട്ടിലേക്ക് മറയുന്ന കടുവയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ട്രാഫിക് പൊലീസ് താമരശേരി പൊലീസിനെയും വനപാലകരെയും വിവരമറിയിക്കുകയായിരുന്നു.

സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രിയാത്ര ഉൾപ്പെടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com