കെഎസ്‌യു പ്രവർത്തകന് നേരെ എസ്എഫ്ഐയുടെ ക്രൂരമർദ്ദനം; കേസെടുക്കാതെ പൊലീസ്, ഇന്ന് ലോ കോളജിൽ വിദ്യാഭ്യാസ ബന്ദ്

രണ്ടാം വർഷ വിദ്യാർഥി സ‍ഞ്ജയ്‌ക്കാണ് മർദ്ദനമേറ്റത്
കോഴിക്കോട് ​ഗവ. ലോ കോളജ്/ ടെലിവിഷൻ സ്ക്രീൻഷോട്ട്
കോഴിക്കോട് ​ഗവ. ലോ കോളജ്/ ടെലിവിഷൻ സ്ക്രീൻഷോട്ട്

കോഴിക്കോട്: കോഴിക്കോട് ​ഗവ. ലോ കോളജിൽ കെഎസ്‌യു പ്രവർത്തകന് നേരെയുണ്ടായ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ കേസെടുക്കാതെ പൊലീസ്. ഇന്നലെയാണ് ക്ലാസിനിടെ വിദ്യാർഥിയെ പുറത്തുവിളിച്ചു കൊണ്ട് പോയി എസ്‌എഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ ആക്രമിച്ചത്.

രണ്ടാം വർഷ വിദ്യാർഥി സ‍ഞ്ജയ്‌ക്കാണ് മർദ്ദനമേറ്റത്. മർദ്ദന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലടക്കം പ്രചരിച്ചിട്ടും പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ സഹായിക്കാൻ മൗനം പാലിക്കുകയാണെന്നാണ് കെഎസ്‌‌യുവിന്റെ ആരോപണം. 

കേസിൽ ഇതുവരെ മൊഴി നൽകാൻ ആരും വരാതിരുന്നതിനാലാണ് കേസെടുക്കാത്തത് എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ സംഭവത്തിന് പിന്നാലെ മർദ്ദനമേറ്റ വിദ്യാർഥിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു എന്നും കെഎസ്‌യു ചൂണ്ടികാട്ടി. സംഭവത്തിൽ പ്രതിഷേധിച്ച് കോളജിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ് കെഎസ്‌യു യൂണിറ്റ് കമ്മിറ്റി. 

യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരുമാസമായി കോളജിൽ നടന്നു വരുന്ന കെഎസ്‌യു-എസ്എഫ്ഐ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇന്നലത്തെ സംഭവമെന്നാണ് സൂചന.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com