മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് എതിരായ പരാതി:  കോഴിക്കോട് റൂറല്‍ എസ്പി അന്വേഷിക്കും

നവകേരള സദസില്‍ ലഭിക്കുന്ന പരാതിയില്‍ നടപടിയുണ്ടാകുമെന്ന ഉറപ്പില്‍ വിശ്വസിക്കുകയാണെന്ന് എകെ യൂസഫ് പറയുന്നു
മന്ത്രി അഹമ്മദ് ദേവർകോവിൽ/ ഫെയ്സ്ബുക്ക്
മന്ത്രി അഹമ്മദ് ദേവർകോവിൽ/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് എതിരായ സാമ്പത്തിക തട്ടിപ്പു പരാതി കോഴിക്കോട് റൂറല്‍ എസ്പി അന്വേഷിക്കും. കോടതി വിധിച്ച 63 ലക്ഷം രൂപ അഹമ്മദ് ദേവര്‍കോവില്‍ നല്‍കുന്നില്ലെന്ന് കാണിച്ച് വടകര സ്വദേശിയാണ് പരാതി നല്‍കിയത്. 

നവകേരള സദസില്‍ വെച്ചാണ് വകര സ്വദേശി പരാതി നല്‍കിയത്. പരാതി കോഴിക്കോട് റൂറല്‍ എസ്പിക്ക് സര്‍ക്കാര്‍ കൈമാറിയതായി പരാതിക്കാരന് സന്ദേശം ലഭിച്ചു. 2015ലെ വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരായ പരാതി. 

വടകര സ്വദേശി എകെ യൂസഫിന് 63 ലക്ഷം രൂപ അഹമ്മദ് ദേവര്‍കോവില്‍ നല്‍കണമെന്ന് 2019ല്‍ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു. എന്നാല്‍ കോടതി വിധി മന്ത്രി അനുസരിക്കുന്നില്ലെന്നാണ് വടകരയിലെ നവകേരള സദസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും എകെ യൂസഫ് വ്യക്തമാക്കുന്നു. നവകേരള സദസില്‍ ലഭിക്കുന്ന പരാതിയില്‍ പരമാവധി 45 ദിവസത്തിനകം നടപടിയുണ്ടാകുമെന്ന ഉറപ്പില്‍ വിശ്വസിക്കുകയാണെന്ന് പരാതിക്കാരനായ എകെ യൂസഫ് പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com