സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കും; കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പ്രത്യേകം തയ്യാറാക്കുമെന്ന് മന്ത്രി ശിവൻകുട്ടി

അടുത്ത അധ്യയനവര്‍ഷം സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുന്‍പ് കുട്ടികള്‍ക്ക് പുസ്തകം ലഭ്യമാക്കും
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി/ ഫയൽ
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി/ ഫയൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ 2024 ജൂണിൽ പരിഷ്കരിക്കും. 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ 2025 ജൂണിലും പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

അടുത്ത അധ്യയനവര്‍ഷം സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുന്‍പ് കുട്ടികള്‍ക്ക് പുസ്തകം ലഭ്യമാക്കും.  ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായി കേരളത്തില്‍ നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രം  പഠിക്കണ്ട എന്ന കേന്ദ്ര നിലപാട് ശരിയല്ല. കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പ്രത്യേകം തയ്യാറാക്കും. 

അത് പരീക്ഷയിൽ ഉൾപ്പെടുത്തുകയും ചെയ്യും.ഇന്ത്യയെന്ന പദം ഒഴിവാക്കി ഭാരതം എന്നാക്കണമെന്നാണ് എൻ സി ഇ ആർ ടി പറയുന്നത്. കേരളത്തിലെ പാഠപുസ്തകളിൽ നിന്ന് ഇന്ത്യ എന്ന പദം മാറ്റില്ലെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com