കാര്‍ യാത്രികരെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം കവര്‍ന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മീനങ്ങാടി അമ്പലപ്പടി പെട്രോള്‍ പമ്പിന് അടുത്താണ് സംഭവം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വയനാട്: കാര്‍ യാത്രികരെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം കവര്‍ന്നതായി പരാതി. കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. 

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മീനങ്ങാടി അമ്പലപ്പടി പെട്രോള്‍ പമ്പിന് അടുത്താണ് സംഭവം. കോഴിക്കോട് തലയാട് മുളകുംതോട്ടത്തില്‍ മഖ്ബൂല്‍, എകരൂര്‍ സ്വദേശി നാസര്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ചാമരാജ് നഗറി നിന്നും കോഴിക്കോടേക്ക് പോകും വഴി ഒരു സംഘം ആളുകള്‍ കാര്‍ തടഞ്ഞുവെക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുവരേയും ബലം പ്രയോഗിച്ച് മറ്റൊരു കാറിലേക്ക് സംഘം മാറ്റി. ഇടക്ക് സംഘം തട്ടിക്കൊണ്ടുപോയ രണ്ടുപേരെ മേപ്പാടിക്ക് സമീപം ഇറക്കിവിട്ടു. പരാതിക്കാരുടെ കാറില്‍ സൂക്ഷിച്ച 20 ലക്ഷമാണ് നഷ്ടമായത്. രേഖകളില്ലാത്ത പണമാണെന്നാണ് പൊലീസ് പറയുന്നത്. 

ചാമരാജ് നഗറിലെ ജ്വല്ലറി ബിസിനസ് പങ്കാളിയാണ് പണം കൈമാറിയതെന്നാണ് പരാതിക്കാരുടെ മൊഴി. പത്ത് പേര്‍ പണം കവര്‍ന്ന സംഘത്തിലുണ്ടായിരുന്നു എന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com