'പെണ്ണുകേസിൽ കുടുക്കും', വയോധികനെ ഭീഷണിപ്പെടുത്തി 25 ലക്ഷം തട്ടി; 'വ്യാജ എസ്ഐ' അറസ്റ്റിൽ

മാന്നാർ എസ്ഐ എന്നു പരിചയപ്പെടുത്തിയാണ് മനാഫ് ഫിലിപ്പുമായി ബന്ധപ്പെടുന്നത്
അറസ്റ്റിലായ അബ്ദുൾ മനാഫ് / ടിവി ദൃശ്യം
അറസ്റ്റിലായ അബ്ദുൾ മനാഫ് / ടിവി ദൃശ്യം

ആലപ്പുഴ: എസ്‌ഐ ആണെന്ന് പറഞ്ഞ് വയോധികനെ ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. അമ്പലപ്പുഴ വണ്ടാനം നീർക്കുന്നം കൊച്ചുപുരയ്ക്കൽ വീട്ടിൽ അബ്ദുൾ മനാഫാണ് (33)  പിടിയിലായത്. ചെറിയനാട് ചെറുവല്ലൂർ ആലക്കോട്ട് കല്ലേലിൽ വീട്ടിൽ ഫിലിപ്പിനെ (കൊച്ചുമോൻ–72) യാണ് ഇയാൾ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.

മാന്നാർ എസ്ഐ എന്നു പരിചയപ്പെടുത്തിയാണ് മനാഫ് ഫിലിപ്പുമായി ബന്ധപ്പെടുന്നത്. സ്ത്രീകളോട് മോശമായി പെരുമാറിയെന്നു കേസുണ്ടെന്ന് പറഞ്ഞ മനാഫ്, കേസൊതുക്കാൻ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നപ്പോൾ മക്കളെയും ബന്ധുക്കളെയുമൊക്കെ വിവരം അറിയിക്കുമെന്നായി ഭീഷണി.  തുടർന്നു 3 ലക്ഷം രൂപ കൈക്കലാക്കി. 

പിന്നീട് പൊലീസുകാർക്കും ജഡ്ജിക്കും നൽകാനാണെന്ന് പറഞ്ഞു പലപ്പോഴായി 22 ലക്ഷം രൂപ കൂടി തട്ടിയെടുത്തു. ഏതാനും ദിവസങ്ങൾക്ക് ശേഷം മറ്റു രണ്ടു കേസുകൾ കൂടിയുണ്ടെന്നും, കേസിൽ നിന്നും ഊരിത്തരാൻ 16 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ മാനസികമായി തകർന്ന ഫിലിപ്പ്, ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ മാസം അഞ്ചാം തീയതി വീടു വിട്ടിറങ്ങി. 

ഫിലിപ്പിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൽ പൊലീസിൽ പരാതി നൽകി. സംസ്ഥാനത്തിന്റെ പലയിടത്തും അന്വേഷിച്ച പൊലീസ്, കോട്ടയം നാ​ഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നാണ് ഫിലിപ്പിനെ കണ്ടെത്തുന്നത്. തുടർന്നു ചോദിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തു വന്നത്. വയോധികനെ പൊലീസ് തിരികെ വീട്ടിലെത്തിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com