ഇഷ്ടം തിരിച്ചറിഞ്ഞ് പൊലീസ് എത്തി, ദ്രൗപദിയമ്മയുടെ കണ്ണ് നിറഞ്ഞു; കൈ നിറയെ പുസ്തകങ്ങൾ 

അപ്രതീക്ഷിതമായി പുസ്തകങ്ങള്‍ കിട്ടിയപ്പോള്‍ ദ്രൗപദിയമ്മയുടെ കണ്ണുകള്‍ തിളങ്ങി
വയനാട് ജില്ലാ ജനമൈത്രി പൊലീസ് ദ്രൗപദിയമ്മയ്ക്ക് പുസ്തകങ്ങൾ കൈമാറിയപ്പോൾ, കേരള പൊലീസ് പങ്കുവെച്ച ചിത്രം
വയനാട് ജില്ലാ ജനമൈത്രി പൊലീസ് ദ്രൗപദിയമ്മയ്ക്ക് പുസ്തകങ്ങൾ കൈമാറിയപ്പോൾ, കേരള പൊലീസ് പങ്കുവെച്ച ചിത്രം

കല്‍പ്പറ്റ: അപ്രതീക്ഷിതമായി പുസ്തകങ്ങള്‍ കിട്ടിയപ്പോള്‍ ദ്രൗപദിയമ്മയുടെ കണ്ണുകള്‍ തിളങ്ങി. പിന്നെ, മനസു നിറഞ്ഞ് പുഞ്ചിരിച്ചു. വായനയോടുള്ള അടങ്ങാത്ത അഭിനിവേശമുള്ള, എഴുപത് വയസ്സിലധികം പ്രായമായ ഈ അമ്മയ്ക്ക് എന്നും  ഏറെ പ്രിയം പുസ്തകങ്ങളോടാണ്. വയനാട് ജില്ലയിലെ പൊഴുതന, മുത്താറിക്കുന്ന് സ്വദേശിനിയായ ദ്രൗപദിയമ്മയുടെ വായനാപ്രേമമറിഞ്ഞാണ് വയനാട് ജില്ലാ ജനമൈത്രി പൊലീസ് പുസ്തകങ്ങളുമായി അവര്‍ക്കരികിലെത്തിയത്. ഇവരുടെ പുസ്തക പ്രേമം മനസ്സിലാക്കി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് സമാഹരിച്ച 25 ഓളം പുസ്തകങ്ങളാണ് വൈത്തിരി പൊലീസ് ദ്രൗപദിയമ്മയ്ക്ക് കൈമാറിയത്.

പതിനാല് വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് ദ്രൗപദിയമ്മയുടെ വായന. മലയാളത്തിലെ ഒട്ടുമിക്ക പുസ്തകങ്ങളും ദ്രൗപദിയമ്മ വായിച്ചുതീര്‍ത്തു. അമ്മ പങ്കജാക്ഷിയമ്മയും നല്ല വായനക്കാരിയായിരുന്നുവെന്നും അവരില്‍ നിന്നാണ് തനിക്കും വായനാശീലം കിട്ടിയതെന്നും ദ്രൗപദിയമ്മ പറയുന്നു.

കുറിപ്പ്: 

അപ്രതീക്ഷിതമായി പുസ്തകങ്ങള്‍ കിട്ടിയപ്പോള്‍ ദ്രൗപദിയമ്മയുടെ കണ്ണുകള്‍ തിളങ്ങി. പിന്നെ, മനസു നിറഞ്ഞ് പുഞ്ചിരിച്ചു. വായനയോടുള്ള അടങ്ങാത്ത അഭിനിവേശമുള്ള, എഴുപത് വയസ്സിലധികം പ്രായമായ ഈ അമ്മയ്ക്ക് എന്നും  ഏറെ പ്രിയം പുസ്തകങ്ങളോടാണ്. വായനയുടെ മായികലോകത്ത് അരനൂറ്റാണ്ടിലധികമായി സഞ്ചരിക്കുന്ന അവര്‍ക്ക് മറ്റെന്തുകിട്ടിയാലാണ് ഇത്രയധികം സന്തോഷിക്കാനാകുക..?
വയനാട് ജില്ലയിലെ പൊഴുതന, മുത്താറിക്കുന്ന് സ്വദേശിനിയായ ദ്രൗപദിയമ്മയുടെ വായനാപ്രേമമറിഞ്ഞാണ് വയനാട് ജില്ലാ ജനമൈത്രി പൊലീസ് പുസ്തകങ്ങളുമായി അവര്‍ക്കരികിലെത്തിയത്. മൂന്നര പതിറ്റാണ്ടിലധികം തേയിലത്തോട്ടത്തിലെ തൊഴിലാളിയായിരുന്ന ദ്രൗപദിയമ്മ ഇപ്പോള്‍ വിശ്രമത്തിലാണെങ്കിലും വായന അനുസ്യൂതം തുടരുന്നു.
പതിനാല് വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് ദ്രൗപദിയമ്മയുടെ വായന. മലയാളത്തിലെ ഒട്ടുമിക്ക പുസ്തകങ്ങളും ദ്രൗപദിയമ്മ വായിച്ചുതീര്‍ത്തു. അമ്മ പങ്കജാക്ഷിയമ്മയും നല്ല വായനക്കാരിയായിരുന്നുവെന്നും അവരില്‍ നിന്നാണ് തനിക്കും വായനാശീലം കിട്ടിയതെന്നും ദ്രൗപദിയമ്മ പറയുന്നു. 
വൈത്തിരി പൊലീസിന്റെ പൊഴുതനയിലുള്ള വയോജന കൂട്ടായ്മയിലെ 10 വര്‍ഷത്തോളമായുള്ള അംഗമാണ് ദ്രൗപദിയമ്മ. ഇവരുടെ പുസ്തക പ്രേമം മനസ്സിലാക്കി ജില്ലയിലെ  പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് സമാഹരിച്ച 25 ഓളം പുസ്തകങ്ങളാണ് വൈത്തിരി പൊലീസ് ദ്രൗപദിയമ്മയ്ക്ക് കൈമാറിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com