ശബരിമലയിലെ തിരക്ക്; നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം

ദേവസ്വം മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം:  ശബരിമലയിലെ തിരക്കിന്റെ പശ്ചാത്തലത്തില്‍ അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ രാവിലെ പത്ത് മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക. ദേവസ്വം മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.

അതേസമയം, പമ്പയും സന്നിധാനവും തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞതോടെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മണിക്കൂറുകള്‍ റോഡില്‍ പിടിച്ചിടുന്നത് മൂലം തീര്‍ത്ഥാടകര്‍ വലയുന്ന സ്ഥിതിയാണുള്ളത്. പത്തനംതിട്ടയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ളാഹ മുതലും എരുമേലില്‍ നിന്നുള്ള വാഹനങ്ങള്‍ കണമല മുതലുമാണ് മണിക്കൂറുകള്‍ പിടിച്ചിടുന്നത്.തിരക്ക് വര്‍ധിച്ചതോടെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടക വാഹനങ്ങള്‍ അഞ്ച് മണിക്കൂറില്‍ അധികം പിടിച്ചിടുന്ന സ്ഥിതിയാണ് ഉള്ളത്.

ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം നിലനില്‍ക്കുന്നതിനാല്‍ തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും കുപ്പിവെള്ളം പോലും കരുതാതെയാണ് എത്തുന്നത്. ഇക്കാരണത്താല്‍ കൊടുങ്കാടിന് മധ്യത്തില്‍ പിടിച്ചിടുന്ന വാഹനങ്ങള്‍ക്കുള്ളില്‍ അകപ്പെട്ടുപോകുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ക്ക് ദാഹജലം പോലും ലഭിക്കാത്ത അവസ്ഥയും ഉണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com