'സേനയിലെ ഏറ്റവും മിടുക്കി'; മരണം വിഷം ഉള്ളിൽച്ചെന്ന്, കല്യാണിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം

വിഷം ഉള്ളിൽ ചെന്നാണ് നായ ചത്തത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോ‍ർട്ട് പുറത്തുവന്നതോടെ പൂന്തുറ പൊലീസ് കേസെടുത്തു
പൊലീസ് നായ കല്യാണി
പൊലീസ് നായ കല്യാണി

തിരുവനന്തപുരം: നിരവധി കേസുകളിൽ നി‍ർണായക തുമ്പുണ്ടാക്കിയ പൊലീസ് നായ കല്യാണിയുടെ മരണത്തിൽ  ദുരൂഹത. വിഷം ഉള്ളിൽ ചെന്നാണ് നായ ചത്തത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോ‍ർട്ട് പുറത്തുവന്നതോടെ പൂന്തുറ പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിട്ടു. 

ഇൻസ്പെക്റ്റർ റാങ്കിലുള്ള കല്യാണിയുടെ മരണം എസ്പി റാങ്കിലുള്ള ഉദ്യോ​ഗസ്ഥന്റെ മേൽനോട്ടത്തിലാകും അന്വേഷിക്കുക. കല്യാണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഡോ​ഗ് സ്ക്വാഡിലെ എസ്ഐ, രണ്ട് പൊലീസുകാർ എന്നിവരെ മാറ്റി നിർത്താനും തീരുമാനിച്ചിട്ടുണ്ട്. 

തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഡോഗ് സ്ക്വാഡ് അംഗമായിരുന്നു കല്യാണി. ഇൻസ്പെക്ടർ റാങ്കിലുള്ള കല്യാണി ചത്തത് കഴിഞ്ഞ മാസം 20 നായിരുന്നു. നായയുടെ പോസ്റ്റ്മോർട്ടം റിപ്പോ‍ർട്ട് വന്നതിന് പിന്നാലെയാണ് ദുരുഹതകൾ വഴി തുറക്കുന്നത്. കല്ല്യാണിയുടെ ആന്തരിക അവയവങ്ങളിൽ കണ്ടെത്തിയ വിഷാംശമാണ് സംശയങ്ങൾക്ക് പിന്നിൽ. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ റിപ്പോർട്ട് ചെയ്തതനുസരിച്ച് നായയുടെ ആന്തരിക അവയവങ്ങൾ വിശദമായ രാസ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

വിഷാംശം കണ്ടെത്തിയ പശ്ചാത്തലത്തിൽ കെ 9 സ്ക്വാ‍ഡിലെ മറ്റ് നായകളെ പരിശോധിച്ചെങ്കിലും പ്രശ്നങ്ങളില്ല. കല്യാണിയുടെ ഉള്ളിൽ മാത്രം എങ്ങനെ വിഷം എത്തിയെന്നതിലാണ് വ്യക്തത വരേണ്ടത്. അതിനിടെ മസ്തിഷ്കാർബുദം ബാധിച്ച കല്യാണി അതിനായുള്ള മരുന്നുകൾ കഴിച്ചിരുന്നു. അതാണോ മരണകാരണമായത് എന്നും ഇന്വേഷിക്കുന്നുണ്ട്. 

ഡോഗ് സ്ക്വാഡ് എസ് ഐ ഉണ്ണിത്താൻ, പട്ടിയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാർ എന്നിവർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ എക്സലെൻസ് പുരസ്ക്കാരം അടക്കം നിരവധി ബഹുമതികൾ കല്ല്യാണി നേടിയിട്ടുണ്ട്. സേനയിലെ ഏറ്റവും മിടുക്കിയെന്ന പരിവേഷമുള്ള നായക്ക് പൊലീസിനകത്തും പുറത്തും നിരവധി ആരാധകരുണ്ടായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com