മഴ പെയ്തപ്പോള്‍ പുതിയതായി ടാര്‍ ചെയ്ത റോഡില്‍ പൊങ്ങിവന്നത് റബര്‍ ചെരിപ്പ്; 'റബ്ബറൈസ്ഡ് ടാറിങ്' എന്ന് പരിഹാസം

മഴയത്ത് പുതുതായി ടാര്‍ ചെയ്ത റോഡില്‍ നിന്ന് ടാര്‍ ഒലിച്ചുപോയപ്പോള്‍ ചെരിപ്പ് തെളിഞ്ഞുവന്നു
മഴ പെയ്തപ്പോൾ റോഡിൽ പൊങ്ങിവന്ന ചെരിപ്പ്, സ്ക്രീൻഷോട്ട്
മഴ പെയ്തപ്പോൾ റോഡിൽ പൊങ്ങിവന്ന ചെരിപ്പ്, സ്ക്രീൻഷോട്ട്

കോട്ടയം: മഴയത്ത് പുതുതായി ടാര്‍ ചെയ്ത റോഡില്‍ നിന്ന് ടാര്‍ ഒലിച്ചുപോയപ്പോള്‍ ചെരിപ്പ് തെളിഞ്ഞുവന്നു. ഇതാണ് 'റബ്ബറൈസ്ഡ് ടാറിങ്' എന്ന് പറഞ്ഞ് പരിഹാസവുമായി നാട്ടുകാര്‍ രംഗത്തുവന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ടാര്‍ ചെയ്ത ഉഴവൂര്‍ കാക്കനാട്ട്കുന്ന്-പോസ്റ്റ് ഓഫീസ് റോഡിലാണ് ടാറില്‍നിന്ന് ചെരിപ്പ് തെളിഞ്ഞുവന്നത്.

റോഡ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ്. കാക്കനാട്ട്കുന്ന് അഞ്ചാം വാര്‍ഡില്‍ തുടങ്ങി ആറാം വാര്‍ഡില്‍ അവസാനിക്കുന്നതാണ് റോഡ്. ജലജീവന്‍ മിഷന്‍ പദ്ധതിക്കായി കുരിശുമല കൂഴമലയിലെ ജലസംഭരണിയിലേക്ക് വലിയ കുഴല്‍ ഇടുന്നതിന് റോഡില്‍ ജെസിബി ഉപയോഗിച്ച് ഓട തീര്‍ത്തു. ഇതോടെ റോഡ് അപകടാവസ്ഥയിലായി.

പരാതിയുമായി ഗ്രാമപ്പഞ്ചായത്തംഗം ഉന്നത ജനപ്രതിനിധികളുമായി സംസാരിച്ചു. ഒടുവില്‍ ജില്ലാ പഞ്ചായത്തില്‍നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ ടാറിങ്ങാണ് ഇപ്പോള്‍ പരാതിക്ക് ഇടയാക്കിയിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com