'തിരക്ക് പുതിയ പ്രതിഭാസമല്ല; ഇതൊക്കെ എല്ലാവര്‍ഷവും ഉണ്ടാകുന്നത്';  ഇപ്പോഴത്തെ കോലാഹലം രാഷ്ട്രീയപ്രേരിതം; ദേവസ്വം ബോര്‍ഡ്  പ്രസിഡന്റ്

ഇത്തവണ ദര്‍ശനത്തിനായി ധാരാളം സ്ത്രീകളും കുട്ടികളും ഏറെ എത്തിയിട്ടുണ്ട്.
പി എസ് പ്രശാന്ത്/ ഫെയ്സ്ബുക്ക്
പി എസ് പ്രശാന്ത്/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് അസൗകര്യം ഉണ്ടെന്ന പേരില്‍ നടക്കുന്ന പ്രചാരണങ്ങളും കോലാഹലങ്ങളും രാഷ്ട്രീയപരമായ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. എല്ലാവര്‍ഷങ്ങളിലും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ്. അതിനെയെല്ലാം മറികടന്ന് ദേവസ്വം ബോര്‍ഡും സര്‍ക്കാരും അവിടെ ഒരു സൗകര്യവും ഒരുക്കിയിട്ടില്ലെന്ന പ്രചാരണങ്ങള്‍ വാസ്തവിരുദ്ധമാണെന്നും പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

മാസങ്ങള്‍ക്ക് മുന്‍പ് തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രണ്ടു തവണ അവലോകനയോഗങ്ങള്‍ ചേര്‍ന്നിരുന്നു. ദേവസ്വം മന്ത്രി അഞ്ച് തവണ അവലോകനയോഗം നടത്തുകയും ചെയ്തു. തുടര്‍ന്ന് എല്ലാവകുപ്പ് മന്ത്രിമാരുടെയും നേതൃത്വത്തില്‍ അതാത് വകുപ്പുകള്‍ക്ക് എന്തെക്കെ കാര്യക്ഷമായി ചെയ്യാന്‍ പറ്റുമോ അത് എല്ലാ ചെയ്യുകയും ചെയ്തു. മണ്ഡലകാലത്ത് വെള്ളി, ശനി, ദിവസങ്ങളില്‍ പൊതുവെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. അതാണ് ഇപ്പോഴത്തെ തിരക്കിന് കാരണം.

ഇത്തവണ ദര്‍ശനത്തിനായി ധാരാളം സ്ത്രീകളും കുട്ടികളും ഏറെ എത്തിയിട്ടുണ്ട്. പതിനെട്ടാം പടി മുതല്‍ ശബരിപീഠം 26,000 പേരെയാണ് നിര്‍ത്താന്‍ കഴിയുക. മണിക്കൂറില്‍ 4000 പേര്‍ക്കാണ് പതിനെട്ടാം പടി കയറാന്‍ കഴിയുക. സ്ത്രീകളും കുട്ടികളും ഉണ്ടാകുമ്പോള്‍ അതിന് ഏറെ സമയം എടുക്കുന്നു. അതും തിരക്ക് കൂടാന്‍ കാരണമാണ്. ഇത്തവണത്തെ തിരക്ക് പുതിയ പ്രതിഭാസമല്ല. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ദര്‍ശനസമയം ഒരുമണിക്കര്‍ ആക്കിയതായും വെര്‍ച്വല്‍ ക്യൂ 80,000 ആക്കി കുറച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ആരെയും കുറ്റപ്പെടുത്താനോ വിവാദത്തിനോ ഇല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com