ഗവര്‍ണറെ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വകുപ്പ്; ഏഴ് വര്‍ഷം വരെ കഠിനതടവ് ലഭിക്കാം; ഐപിസി 124 ചുമത്തി

ഖപ്പെടുത്തി. പ്രതിയാക്കപ്പെട്ടവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയാല്‍  ഇവര്‍ക്ക് പിന്നീട് സര്‍ക്കാര്‍ ജോലി പോലും ലഭിക്കില്ല. സംഭവത്തില്‍ പത്തൊന്‍പത് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത
എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍
എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് എടുത്തു. ഐപിസി 124 വകുപ്പാണ് ചുമത്തിയത്. ഈ വകുപ്പ് ചുമത്തി പ്രതിഷേധക്കാര്‍ക്കെതിരെ കേസ് എടുക്കണമെന്നു ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഗവര്‍ണര്‍  നിര്‍ദേശം നല്‍കിയിരുന്നു. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. 

പ്രതിഷേധക്കാര്‍ക്കെതിരെ തുടക്കത്തില്‍  ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് എടുത്തത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിസാര വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് ആക്ഷേം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ ഗവര്‍ണര്‍ രംഗത്തുവന്നിരുന്നു. 

കന്റോണ്‍മെന്റ് പൊലീസ് രാജ്ഭവനില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ പത്തൊന്‍പത് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com