സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ നെഞ്ച് വേദന; ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

ഇന്ന് രാവിലെ തൃത്താല ഐഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്ന വഴി നെഞ്ച്‌വേദനയുണ്ടാവുകയായിരുന്നു.
ഫൈസല്‍
ഫൈസല്‍


പാലക്കാട്: തൃത്താലയില്‍ സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃത്താല വി കെ കടവ് പരേതനായ അറക്കപറമ്പില്‍ അബ്ദുല്‍ റസാക്ക് മകന്‍ ഫൈസല്‍ (44) ആണ് മരിച്ചത്. ഇന്ന് രാവിലെ തൃത്താല ഐഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്ന വഴി നെഞ്ച്‌വേദനയുണ്ടാവുകയായിരുന്നു. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

കടുത്ത നെഞ്ചുവേദന തോന്നിയതിനെത്തുടര്‍ന്ന്  ഫൈസല്‍ സ്‌കൂള്‍ ബസ് റോഡരികില്‍ നിര്‍ത്തി. ബസിലെ ആയയെ വിവരം അറിയിച്ച ശേഷം സുഹൃത്തിനെ വിവരമറിയിച്ച് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ആശുപത്രിയിലെത്തി ചികിത്സ തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ഖബറടക്കം രാത്രി 10 മണിക്ക് വി കെ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. പിതാവ് പരേതനായ അബ്ദുറസാക്ക് , മാതാവ് മറിയ, ഭാര്യ ആയിഷ, മക്കള്‍ മിസ്‌ന, ഫയാസ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com