മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമൻ അന്തരിച്ചു

സിപിഎം കാസർകോട്‌ മുൻ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു
കെ കുഞ്ഞിരാമൻ
കെ കുഞ്ഞിരാമൻ

കാസർകോട്: തൃക്കരിപ്പൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമൻ അന്തരിച്ചു. 80 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖം മൂലം വിശ്രമത്തിലായിരുന്നു. രണ്ടു ദിവസംമുൻപാണ് അസുഖം കൂടിയതിനെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

സിപിഎം കാസർകോട്‌ മുൻ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു കെ.കുഞ്ഞിരാമൻ. 2006 മുതൽ 2016 വരെ തൃക്കരിപ്പൂർ എംഎൽഎയായിരുന്നു. വിദ്യാർഥികാലത്ത്‌ തന്നെ പൊതുപ്രവർത്തനത്തിൽ താൽപര്യം കാട്ടിയ കുഞ്ഞിരാമനെ, എകെജിയാണ്‌ രാഷ്ട്രീയ രം​ഗത്തേക്ക് കൈപിടിക്കുന്നത്. 1979 മുതൽ 84 വരെ ചെറുവത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു. 

എൻ.ടി.കെ. സരോജിനിയാണ്‌ ഭാര്യ. മക്കൾ: സിന്ധു, ഷീന, ഷീജ (പയ്യന്നൂർ സഹകരണ ആശുപത്രി), അനിൽ (ചീമേനി കോളജ്‌ ഓഫ്‌ എൻജിനീയറിങ്‌), സുനിൽ. മരുമക്കൾ: ഗണേശൻ (റിട്ട. ജില്ലാ ബാങ്ക്‌ കാസർകോട്‌), യു.സന്തോഷ്‌ (കേരള ബാങ്ക്‌, നീലേശ്വരം), ജിജിന, ഷിജിന, പരേതനായ സുരേശൻ. പൊതുദർശനത്തിനുശഷം ഉച്ചയ്ക്ക് 1 മണിക്ക് മട്ടലായിയിലെ വീട്ടുവളപ്പിൽ സംസ്കാരം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com