ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല; കൊച്ചിയില്‍ കൊല്ലപ്പെട്ട ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ സംസ്‌കാരം പൊലീസ് നടത്തും 

എളമക്കരയില്‍ കൊല്ലപ്പെട്ട ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ സംസ്‌കാരം പൊലീസ് നടത്തും
ഷാനിഫും അശ്വതിയും
ഷാനിഫും അശ്വതിയും

കൊച്ചി: എളമക്കരയില്‍ കൊല്ലപ്പെട്ട ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ സംസ്‌കാരം പൊലീസ് നടത്തും. മൃതദേഹം ഏറ്റെടുക്കാന്‍ ആരും തയ്യാറാവാത്ത പശ്ചാത്തലത്തിലാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ പൊലീസ് തീരുമാനിച്ചത്. നാളെയല്ലെങ്കില്‍ മറ്റന്നാള്‍ സംസ്‌കരിക്കാനാണ് ആലോചന.

ഒരാഴ്ച മുന്‍പാണ് എളമക്കരയില്‍ കുഞ്ഞ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റിലായി ദിവസങ്ങള്‍ പിന്നിട്ടിട്ടും കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും തയ്യാറാവാത്ത പശ്ചാത്തലത്തിലാണ് പൊലീസ് മുന്നിട്ടിറങ്ങിയത്. നിലവില്‍ കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹം. 

ഡിസംബര്‍ ഒന്നിനാണ് ഷാനിഫും അശ്വതിയും കുഞ്ഞുമൊത്ത് എളമക്കരയിലെ ലോഡ്ജില്‍ മുറിയെടുത്തത്. മൂന്നാം തിയതി പുലര്‍ച്ചെയായിരുന്നു കൊലപാതകം. തല കാല്‍മുട്ടില്‍ ഇടിപ്പിച്ച് ഷാനിഫ് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
തലക്ക് ക്ഷതമേറ്റാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ കടിച്ച ഷാനിഫ് കുഞ്ഞ് കരയുന്നില്ലെന്ന് കണ്ടതോടെ മരണം ഉറപ്പാക്കി. തുടര്‍ന്ന് നേരം വെളുത്തപ്പോഴാണ് മരിച്ച കുഞ്ഞുമായി ഷാനിഫും അശ്വതിയും ആശുപത്രിയിലേക്ക് തിരിച്ചത്. മരണം സ്ഥിരീകരിച്ച ഡോക്ടര്‍ സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com